Connect with us

Hi, what are you looking for?

Latest News

രാഷ്ട്രീയ പ്രവേശനത്തില്‍ മമ്മൂട്ടി നയം വ്യക്തമാക്കുന്നു

മമ്മൂട്ടിയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട വാർത്തകൾ തെരഞ്ഞെടുപ്പുകാലത്ത് മാധ്യമങ്ങളിൽ നിറയാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ തന്റെ നയം വ്യക്തമാക്കിയിരിക്കുകയാണ് മെഗാ സ്റ്റാർ.ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയായി വെള്ളിത്തിരയില്‍ എത്തുന്ന യാത്രയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ നിലപാട് വ്യക്തമാക്കിയത്.38 വര്‍ഷങ്ങളായി ഞാന്‍ നടനാണ്. സിനിമയാണ് എന്റെ രാഷ്ട്രീയം. പിന്നെ ഞാന്‍ എന്തിന് രാഷ്ടീയത്തില്‍ ചേരണം- മമ്മൂട്ടിയുടെ പ്രതികരണം ഇങ്ങനെ.താൻ വൈ.എസ്.ആറിനെ അനുകരിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തിരക്കഥ വായിച്ച് അതിനനുസരിച്ച് അഭിനയിക്കുക മാത്രമാണ് ചെയ്തത് എന്നും അദ്ദേഹം സൂചിപ്പിച്ചു . വൈ.എസ്.ആറിനെ അനുകരിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ലെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. മഹി വി രാഘവ് സംവിധാനം ചെയ്ത യാത്ര മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ ഫെബ്രുവരി 8 ന് പുറത്തിറങ്ങും. ചലച്ചിത്രമേളകളിൽ നിന്നും പ്രീമിയർ ഷോകളിൽ നിന്നും ഗംഭീര പ്രതികരണം നേടിയ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരൻപിന് തീയേറ്ററുകളിലും വലിയ സ്വീകരണമാണ് ലഭിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത സിനിമയ്ക്ക് ഒരു വാണിജ്യ സിനിമയെ അനുസ്മരിപ്പിക്കുന്ന സ്വീകരണമാണ് പല തീയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. ആരാധകരും ആസ്വാദകരും ഒരുപോലെ ഏറ്റേടുത്ത പേരൻപ് ബോക്സ്ഓഫീസിൽ വൻ വിജയം നേടുന്ന മമ്മൂട്ടിയുടെ മറ്റൊരു ക്ലാസ് സിനിമയായി മാറുകയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...

© Copyright 2021 Mammootty Times | Designed & Managed by KP.A