കുഞ്ചാക്കോ ബോബനെ നായകനാക്കി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ജോണി ജോണി യെസ് അപ്പാ. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയിരിക്കുന്ന ഈ ഫാമിലി കോമഡി എന്റർടൈനറിൽ വളരെ നിർണ്ണായകമായ ഒരു വേഷം ആണ് മമത മോഹൻദാസ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ചിത്രത്തിലെ മമത സ്‌പെഷ്യൽ പോസ്റ്റർ ഇന്നലെ റിലീസ് ചെയ്തിട്ടുണ്ട്. അനു സിതാരയും ഈ ചിത്രത്തിൽ നായികാ വേഷം അവതരിപ്പിക്കുന്നുണ്ട്.കുഞ്ചാക്കോ ബോബനൊപ്പം മമത അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ഇത്. 7 വർഷം മുൻപ് പുറത്തിറങ്ങിയ ഇവർ ആണ് ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം.
ടിനി ടോം, ഷറഫുദീന്‍, അബുസലീം, കലാഭവന്‍ ഷാജോണ്‍ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നുണ്ട്. വെള്ളിമൂങ്ങ ഫെയിം ജോജി തോമസ് ആണ് തിരക്കഥ രചിക്കുന്നത്. ഷാന്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. വിനോദ് ഇല്ലംപള്ളിയാണ് ഛായാഗ്രഹണം. ജോസഫ് നെല്ലിക്കല്‍ കലാസംവിധാനവും ലിജോപോള്‍ ചിത്രത്തിന്റെ സംയോജനവും നിര്‍വഹിക്കും. ഡിക്‌സണ്‍ പൊഡുത്താസാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: സതീഷ് കാവില്‍കോട്ട്. ചിത്രത്തിന്റെ ട്രെയ്ലറും ഇതൊനൊടകം ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ചു. ഒക്ടോബർ അവസാന വാരം ചിത്രം തീയ്യറ്ററുകളിൽ എത്തും.