2010ലെ ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘പോക്കിരിരാജ’യിലെ ‘രാജ’യായി മമ്മൂട്ടി വീണ്ടും എത്തുന്ന പുതിയ ചിത്രം ‘മധുരരാജ’ റിലീസിന് മുൻപേ തന്നെ വാർത്തകളിൽ ഇടം നേടിയിരിക്കുകയാണ്. അണിയറയിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഓവർസീസ് ഇനത്തിൽ മലയാളത്തിലെ എക്കാലത്തെയും റെക്കോർഡ് തുകയ്ക്കാണ് ഫാർസ് ഫിലിംസ് ‘മധുരരാജ’യുടെ ഓവർസീസ് അവകാശം സ്വന്തമാക്കിയത്. ഇതോടെ വിഷു റിലീസായ മറ്റൊരു സൂപ്പർ താര ചിത്രത്തിന്റെ റെക്കോർഡാണ് ‘മധുരരാജ’ തകർത്തത്. സാറ്റലൈറ്റ് ഇനത്തിലും ‘മധുരരാജ’യുടെ റെക്കോർഡ് തുടരുകയാണ്, സീ കേരളം ‘മധുരരാജ’യുടെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക് നേരത്തെ തന്നെ സ്വന്തമാക്കിയിരുന്നു.
https://www.facebook.com/maduraraja.movie/videos/214951352697935/
നെൽസൺ ഐപ്പ് സിനിമാസിന്റെ ബാനറിൽ നെൽസൺ ഐപ്പ് ആണ് മധുരരാജ നിർമ്മിച്ചിരിക്കുന്നത്. പുലിമുരുകന് ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റർ ഹെയ്‌ൻ ഒന്നിച്ച ഈ ചിത്രം 2019ലെ ഏറ്റവും വലിയ പ്രതീക്ഷകളിൽ ഒന്നാണ്. ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങളുടെ വൻ വിജയത്തോടെ ഒരേസമയം തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യാനും പദ്ധതിയുണ്ട്.