മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഷാജി പടൂര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘അബ്രഹാമിന്റെ സന്തതികള്‍’. 22 വര്‍ഷങ്ങളോളം ചീഫ് അസ്സോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത് പരിചയസമ്പത്തുള്ള സംവിധായകന്‍ കൂടിയാണ് ഷാജി പടൂര്‍. ഗ്രേറ്റ് ഫാദര്‍ എന്ന സൂപ്പര്‍ഹിറ്റ് സിനിമയുടെ സംവിധായകന്‍ ഹനീഫ് അഡേനിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയിരിക്കുന്നത്.
[smartslider3 slider=15]
പോസ്റ്ററുകളും ട്രെയിലറും ചിത്രത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തുകയും ചെയ്തിരുന്നു. ഹൈപ്പിനോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന ചിത്രം കൂടിയായിരുന്നു ‘അബ്രഹാമിന്റെ സന്തതികള്‍’. ഡെറിക് അബ്രഹാം എന്ന സ്‌റ്റൈലിഷ് പൊലീസ് ഓഫീസറായി മമ്മൂട്ടി നിറഞ്ഞാടി. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
റിലീസ് ചെയ്ത് 70 നാൾ പിന്നിടുമ്പോഴും ചിത്രം പ്രദർശിപ്പിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും ഹൌസ്ഫുൾ പ്രദർശനം നേടി മുന്നേറുകയാണ്.
[smartslider3 slider=13]