Connect with us

Hi, what are you looking for?

Reviews

[റിവ്യൂ] സൗഹൃദങ്ങളിലൂടെ ഗൗരവതരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ആനന്ദ്‌ എന്ന ബി ടെക്‌ വിദ്യാർത്ഥിയായി ആസിഫലി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.!!

ക്യാമ്പസ്‌ പശ്ചാത്തലത്തിൽ സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രമാണു ബി ടെക്‌.

ആദ്യ പകുതിയിൽ ക്യാമ്പസിലെ അടിപൊളി രംഗങ്ങൾ കൊണ്ട്‌ പ്രേക്ഷകരെ; പ്രത്യേകിച്ചും യുവാക്കളെ ഹരം കൊള്ളിക്കുന്ന സിനിമ രണ്ടാം പകുതിയിൽ സാമൂഹികപ്രസക്തമായ ചില മെസേജുകൾ കൈകാര്യം ചെയ്യുന്ന സീരിയസ്‌ തലത്തിലേക്ക്‌ ഉയരുകയാണ്‌. അതുകൊണ്ടുതന്നെ ഇത്‌ കേവലമൊരു ക്യാമ്പസ്‌ സിനിമയാണെന്ന് പേരു കേൾക്കുമ്പോൾ തോന്നാമെങ്കിലും ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം ഉൾപ്പെടെയുള്ള ചില കാര്യങ്ങൾ ഗൗരവതരമായിത്തന്നെ കൈകാര്യം ചെയ്യുന്നുണ്ട്‌ ഈ സിനിമ. ഇക്കാര്യത്തിൽ പുതുമുഖമെങ്കിലും മൃദുൽ നായരുടെ സംവിധാനവൈഭവം മികച്ചു നിൽക്കുന്നു. നവാഗതന്റേതായ ചില പാകപ്പിഴകൾ ചൂണ്ടിക്കാണിക്കേങ്കിലും മലയാള സിനിമയ്ക്ക്‌ പ്രതീക്ഷയർപ്പിക്കാവുന്ന ഒരു സംവിധായകനെ ഈ സിനിമ നമുക്ക്‌ തരുന്നു.

ബംഗളുരുവിൽ ബി ടെകിനു പഠിക്കുന്ന ആനന്ദിന്റെയും സുഹൃത്തുക്കളുടെയും കഥയാണു ഈ സിനിമ പറയുന്നത്‌.

കോളജിലെ തന്നെ ഏറ്റവും ഉഴപ്പന്മാരാണ് ആനന്ദിന്റെ ഗ്യാങ്. എപ്പോഴും അടിയും വഴക്കും തന്നെ. എന്നാൽ അവർക്കിടയിലേക്ക് ആസാദ് എന്നൊരു നിഷ്കളങ്കനായ ചെറുപ്പക്കാരന്‍ കൂടി വന്നുചേരുന്നു. വളരെപെട്ടന്നു തന്നെ ആസാദ് എല്ലാവർക്കും പ്രിയപ്പെട്ടവനാകുന്നു. എന്നാൽ പിന്നീട് ഇവരെ കാത്തിരുന്നത് വലിയൊരു ദുരന്തമായിരുന്നു. ആ ദുരന്തത്തിൽ നിന്നും രക്ഷപ്പെടാൻ ആനന്ദും കൂട്ടരും നടത്തുന്ന പരിശ്രമമാണ് ബി ടെക്.

സൗഹൃദങ്ങളിലൂടെ ഗൗരവതരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ആനന്ദ്‌ എന്ന ബി ടെക്‌ വിദ്യാർത്ഥിയായി ആസിഫലി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു.
ക്യാമ്പസ്‌ മൂഡിൽ തല്ലും ബഹളവും ഒക്കെയായി ആരംഭിക്കുന്ന സിനിമ രണ്ടാം പകുതിയ്ക്കുശേഷം പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക്‌ കൂട്ടിക്കൊണ്ടുപോകുന്നു.

ഇന്ത്യയിൽ കൊതുകുകളൃക്കാൾ കൂടുതലുള്ളത്‌ എഞ്ചിനീയർമ്മാരാണെന്ന് കളിയാക്കി പറയാറുണ്ട്‌. സാധാരണ ഉഴപ്പന്മാരുടെ ഗണത്തിൽ പെടുത്തുന്ന ബി ടെക്കുകാരെയല്ല ഈ സിനിമയിൽ കാണുന്നത്‌; മറിച്ച്‌ ഉശിരും കഴിവും ചുറുചുറുക്കുമുള്ള ബി ടെക്കുകാരെയാണു.

ആസിഫ് അലിയുടെ സ്റ്റൈലിഷ് ലുക്ക് തന്നെയാണ് ആനന്ദിനെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാക്കുന്നത്. സുഹൃത്തായും കോളജ് വിദ്യാർഥിയായും മകനായും ആസിഫ് മികവാർന്ന പ്രകടനം കാഴ്ചവെച്ചു. അർജുൻ അശോകനാണ് സിനിമയിലെ മറ്റൊരു ആകർഷണം. നായികമാരിൽ നിരഞ്ജനയുടെ പ്രകടനം പ്രശംസനീയം. ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, സൈജു കുറുപ്പ്, സുബീഷ്, അലന്‍സിയർ, ജാഫർ ഇടുക്കി എന്നിവരും മികച്ചുനിന്നു. അപർണ ബാലമുരളി, അനൂപ് മേനോന്‍, നീന കുറുപ്പ്, അജു വർഗീസ്, വി,കെ പ്രകാശ് എന്നിവരാണ് മറ്റുതാരങ്ങൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles