Connect with us

Hi, what are you looking for?

Latest News

“ലല്ലു തനി നാടൻ… ചിരിക്കാൻ തയ്യാറായിക്കൊള്ളൂ ” യെമണ്ടൻ പ്രേമകഥയെക്കുറിച്ചു ദുൽഖർ

മലയാള സിനിമ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു യമണ്ടൻ പ്രേമകഥ പ്രദർശനത്തിനു എത്തുകയാണ്. ഒന്നര വർഷത്തെ ഇടവേളയ്ക്കു ശേഷം മലയാളത്തിൻറ്റെ യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ മോളിവുഡിലേക്ക് തിരിച്ചെത്തുന്നതിനുള്ള മലയാള സിനിമാ പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമം ആവുകയാണ്. ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലെ ലാലു എന്ന കഥാപാത്രത്തിലൂടെ തന്നെ മലയാള സിനിമക്ക് പ്രിയങ്കരനായ ദുൽഖർ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാള സിനിമക്ക് പ്രിയങ്കരനായി മാറിയത് വളരേ പെട്ടെന്നാണ് .എല്ലാത്തരം വേഷങ്ങളും ഒരുപോലെ അനായാസം വഴങ്ങുന്ന ദുൽഖർ ഭാഷയുടെ അതിർവരമ്പുകൾ കടന്നു തൻറ്റെ ജൈത്രയാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ് . മലയാളത്തിൻറ്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ, മലയാളത്തിൻറ്റെ യൂത്ത് ഐക്കൺ, ദേശീയതലത്തിൽ മലയാള യുവത്യത്തിൻറ്റെ പ്രതിനിധി തുടങ്ങീ നിരവധി വിശേഷണങ്ങൾക്കു അർഹനായ ദുൽഖർ പ്രദർശനത്തിനു ഒരുങ്ങുന്ന ഒരു യമണ്ടൻ പ്രേമകഥയേക്കുറിച്ചും, വാപ്പച്ചിക്കൊപ്പം ഉള്ള സിനിമയേക്കുറിച്ചും, മലയാളത്തിൽ ഉണ്ടായ ഒന്നര വർഷത്തെ ഗ്യാപ്പിനെകുറിച്ചെല്ലാം നോക്കികാണുന്നത് ഇങ്ങനെയാണ്.

ലല്ലു തനി നാടൻ

മോഡേൺ യുവത്യത്തെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങളിൽ ഒരു പാട് തിളങ്ങിയിട്ടുള്ള നടനാണ് ദുൽഖർ, ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ചാർളി ,ബാംഗ്ലൂർ ഡെയ്‌സ് തുടങ്ങി ഒന്നിനൊന്നു വ്യത്യസ്തമായ ആധുനിക യുവത്യത്തിൻറ്റെ കഥാപാത്രങ്ങളെ ഇതിനു മുൻപ് ദുൽഖർ മനോഹരമായി അവതരിപ്പിച്ചിട്ടുമുണ്ട്, എന്നാൽ അവരിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തനാണ്‌ ഒരു യമണ്ടൻ പ്രേമകഥയിലെ ലല്ലു. പോസ്റ്ററുകളിലും സോങിലും എല്ലാം കൈലി മുണ്ട് ഉടുത്തു പ്രത്യക്ഷപ്പെടുന്ന ലല്ലുവിനെ പറ്റി ദുൽഖർ പറയുന്നത്.ഇങ്ങനെ “വ്യക്തിപരമായി എനിക്കേറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലെ ലല്ലു. തനി ലോക്കല്‍. നാടിനെ സ്നേഹിക്കുന്ന, നാട്ടുകാരോടെല്ലാം വലിയ ചങ്ങാത്തം സൂക്ഷിക്കുന്ന യുവാവ്. ഹാസ്യത്തിൻറ്റെ പകിട്ടില്‍ ശക്തമായൊരു പ്രണയകഥയാണ് സിനിമ പറയുന്നത്”.

തിരക്കഥ തന്നെയാണ് യമണ്ടൻ പ്രേമകഥയുടെ ശക്തി.

താൻ അഭിനയിക്കുന്ന സിനിമകളേയെല്ലാം വളരേയധികം ആലോചിച്ചതിനു ശേഷം തിരഞ്ഞെടുക്കുന്ന രീതിയാണ് ദുൽഖറിന് ഉള്ളത്. ദുൽഖർ ഇതിനു മുൻപ് അഭിനയിച്ച സിനിമകളുടെ എല്ലാം തിരക്കഥകൾ ഒന്നിനൊന്നു വ്യത്യസ്തവും മനോഹരവും ആണ്. അമർ അക്ബർ ആൻറ്റണി എന്ന മൾട്ടി സ്റ്റാറർ ചിത്രത്തിൻറ്റെ തിരക്കഥാകൃത്തുക്കൾ രചന നിർവഹിച്ചു നവാഗതനായ ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ നട്ടെല്ല് അതിൻറ്റെ തിരക്കഥയാണ് എന്ന് പറയുന്നു ദുൽഖർ ഈ ചിത്രത്തിലേക്ക് താൻ എത്തിപ്പെട്ടതിനേക്കുറിച്ചു ഇങ്ങനെ പറയുന്നു. “വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്ജുംങ ചേര്ന്ന് ഭംഗിയായി എഴുതിയ തിരക്കഥയാണ് ചിത്രത്തിൻറ്റെ കരുത്ത്, ചെന്നൈയിലെ എൻറ്റെ വീട്ടിൽ എത്തിയാണ് വിഷ്ണുവും ബിബിനും കഥപറഞ്ഞത്. ഓരോ കഥാപാത്രത്തിൻറ്റേയും ശബ്ദത്തില്‍ തന്നെ അവരത് ഭംഗിയായി വിവരിക്കുകയായിരുന്നു. കോമഡിട്രാക്കിലാണെങ്കിലും പ്രണയവും വൈകാരികരംഗങ്ങളും പൊടിക്ക് ആക്ഷനുമെല്ലാമായി നല്ലൊരു എൻറ്റർട്ടെയിനറിനു വേണ്ട ഘടകങ്ങളെല്ലാം കഥയിലുണ്ടായിരുന്നു.കുടുംബസമേതം ഈ അവധിക്കാലത്ത് ചിരിച്ച് ആസ്വദിക്കാന്‍ വകനല്കുമന്ന ഒരു യമണ്ടന്‍ വിരുന്നാകും ഈ ചിത്രം”.

ചിരിക്കാൻ തയ്യാറായിക്കോളു .

ബോക്സ്ഓഫീസിന് എന്നും പ്രിയപ്പെട്ടതാണ് കുടുംബ സമേതം ആസ്വദിക്കാൻ കഴിയുന്ന കോമഡി സിനിമകൾ,മെഗാസ്റ്റാർ മമ്മൂട്ടി നായകനായ മധുര രാജ എന്ന മാസ്സ് സിനിമ ഇപ്പോഴും തീയ്യറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്, മമ്മൂട്ടിയുടെ മാസിനിടയിൽ മകൻ ദുൽഖർ എത്തുന്നത് മലയാളികളെ പൊട്ടിചിരിപ്പിക്കാൻ ആണ്, ചിരി നൂറ് ശതമാനം ഉണ്ടാവുമെന്ന് ഉറപ്പും തരുന്നുണ്ട് ദുൽഖർ. ” വരാപ്പുഴയിലായിരുന്നു സിനിമയുടെ പ്രധാനഭാഗങ്ങളെല്ലാം ചിത്രീകരിച്ചത്. 74 ദിവസം ചിത്രീകരണത്തിനായി ചെലവിട്ടു. സലിംചേട്ടനും സൗബിനും വിഷ്ണുവുമെല്ലാം ചേര്ന്ന് നിറഞ്ഞ ചിരിയോടെയാണ് ഷൂട്ടിങ് മുന്നോട്ടുപോയത്. ഷോട്ട് റെഡിയെന്ന് പറയുമ്പോഴും പറഞ്ഞുതുടങ്ങിയ ചിരിക്കഥയുടെ ക്ലൈമാക്സ് ഭംഗിയാക്കാനുള്ള തിരക്കിലാകും പലപ്പോഴും സലിംചേട്ടന്‍. ഏറെ ആസ്വദിച്ചും അതിലേറെ ആഹ്ലാദിച്ചും അഭിനയിച്ച സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ” ദുൽഖറിന് ഒപ്പം മലയാള സിനിമയിലെ പ്രമുഖ ഹാസ്യതാരങ്ങൾ എല്ലാം അണിനിരക്കുന്ന ഒരു യമണ്ടൻ പ്രേമകഥ ഒരു വലിയ ചിരി വിരുന്ന് തന്നെ തീയ്യറ്ററിൽ നൽകും എന്ന പ്രതീക്ഷയിൽ ആണ് പ്രേക്ഷകരും.

മലയാള സിനിമയിലെ ഗ്യാപ്പ്

തമിഴിലും, തെലുഗിലും, ഹിന്ദിയിലും ആയി ദുൽഖറിൻറ്റെ സിനിമകൾ പ്രദർശനത്തിനു എത്തുമ്പോൾ തങ്ങളുടെ പ്രിയതാരം മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം എപ്പോൾ വരുമെന്ന കാത്തിരുപ്പിൽ ആയിരുന്നു മലയാള സിനിമാ ലോകം. അന്യഭാഷകളിൽ ഒന്നിനൊന്നു വ്യത്യസ്തങ്ങളായ വിജയചിത്രങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ദുൽഖർ ഒന്നരവർഷം മലയാള സിനിമയിൽ തനിക്കു സംഭവിച്ച ഗ്യാപ്പിനെക്കുറിച്ചു പറയുന്നത് ഇങ്ങനെ -“
മലയാളം വിട്ട് നമ്മള്‍ എവിടേക്ക് പോകാന്‍. മലയാളത്തില്‍ മാത്രമല്ല സിനിമയില്ത്ത ന്നെ എന്നെ കാണുന്നില്ലെന്നാണ് പലരും പറയുന്നത്. ഇഷ്ടം തോന്നുന്ന, സംതൃപ്തിനല്കുുന്ന തിരക്കഥയ്ക്കൊപ്പം സഞ്ചരിക്കുകയെന്നതാണ് എൻറ്റെ രീതി. അവിടെ ഭാഷനോക്കിയുള്ള തിരഞ്ഞെടുപ്പ് നടത്താറില്ല. അടുത്തകാലത്ത് ചെയ്ത രണ്ട് അന്യഭാഷാചിത്രങ്ങളും വലിയ കാന്വാതസിലുള്ളതായിരുന്നു. അതിനുവേണ്ടി കൂടുതല്‍ ദിവസങ്ങള്‍ ചെലവിടേണ്ടിവന്നു.അതുകൊണ്ടുതന്നെയാണ് മലയാളത്തില്‍ സിനിമകള്‍ കുറഞ്ഞതും. ബോധപൂർവം നമ്മുടെ സിനിമകളിൽ നിന്ന് മാറി നിൽക്കുന്നതല്ല . ഇടവേളകള്‍ കുറയ്ക്കാന്‍ ശ്രമിക്കും. അടുത്ത മലയാളസിനിമയുടെ അനൗണ്സ്മെ ൻറ്റ് വൈകാതെ ഉണ്ടാകും.

വാപ്പച്ചിക്കൊപ്പമുള്ള സിനിമ

ദുൽഖർ മലയാള സിനിമാ അരങ്ങേറ്റം നടത്തിയത് മുതൽ മലയാള സിനിമാ ലോകം ഉറ്റു നോക്കുന്നതാണ് മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം ദുൽഖർ അഭിനയിക്കുന്ന മലയാള സിനിമ. മലയാള സിനിമയിലെ താരരാജാവുമൊത്തുള്ള ഒരു മാസ്സ് എൻറ്റർറ്റെയിനർ ഉടനേ പ്രതീക്ഷിക്കാമൊ എന്നതിന് ദുൽഖർ നൽകുന്ന മറുപടി ഇങ്ങനെ- ” ഒരു മാസ് സിനിമയിലെ നായകനാകാന്‍ മാത്രം ഉയര്ന്നെെന്ന് സ്വയം വിശ്വസിക്കുന്നില്ല. എൻറ്റെ മനസ്സില്‍ ഞാനിന്നും സിനിമയിലെ ഒരു ന്യൂകമറാണ്. വാപ്പച്ചി ചെയ്യുന്ന മധുരരാജ പോലുള്ള മാസ് വേഷങ്ങള്‍ കണ്ട് കൈയടിക്കാനും ആർപ്പുവിളിച്ച് ആവേശം കൊള്ളാനും എനിക്കിഷ്ടമാണ്.പക്ഷേ, എൻറ്റെ മുഖം അത്തരം രംഗങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ എനിക്കെന്തോ ഇപ്പോഴും കഴിയുന്നില്ല.വാപ്പച്ചിക്കൊപ്പം ഒരു ചിത്രം ഒരു പാട് പേര്‍ ചോദിക്കുന്നുണ്ട്. മുൻപ് നല്കി യ അതേ ഉത്തരം . അങ്ങനെയൊരു സിനിമ ഇപ്പോള്‍ ഇതുവരെ ചർച്ചയിൽ പോലും വന്നിട്ടില്ല “

(കടപ്പാട് : മാതൃഭൂമി )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A