ഷൂട്ടിംഗ് ലൊക്കേഷനിലെ ഉല്ലാസ കാഴ്ചകളുമായി ഗാനഗന്ധർവന്റെ രസികൻ മേക്കിങ് വീഡിയോ യൂട്യൂബ് ചാനൽ വഴി പുറത്തിറങ്ങി. മമ്മൂട്ടി തന്നെയാണ് മേക്കിങ് വീഡിയോയിലെയും താരം. ലൊക്കേഷനിലെ കൊച്ചുകൊച്ചു തമാശകളും അബദ്ധങ്ങളും ചിത്രീകരണ വിശേഷങ്ങളും ഒക്കെയായി ഒരു രസികൻ മേക്കിങ് വീഡിയോ തന്നെയാണ് പിഷാരടിയും ടീമും ചേർന്ന് പുറത്തുവിട്ടിരിക്കുന്നത്.
ഗാനമേള രംഗം ചിത്രീകരണത്തിനിടയിൽ ഒരു കൊച്ചുകുട്ടി “മമ്മൂക്കാ” എന്നു വിളിക്കുന്ന അപൂർവ രംഗങ്ങൾ അടക്കം ഒപ്പിയെടുത്തതാണ് മേക്കിങ് വീഡിയോ. സെറ്റിൽ നേരമ്പോക്കും തമാശയുമായി കഴിയുന്ന മമ്മൂട്ടിയുടെ പല രംഗങ്ങളും അണിയറ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്.