സിനിമാ ആസ്വാദകർ ഏറെ ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചരിത്ര സിനിമകളിലൊന്നാണ് മാമാങ്കം. ഹരിഹരന്‍ സംവിധാനം ചെയ്ത പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂക്ക ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രം കൂടിയാണ് മാമാങ്കം. നവാഗതനായ സജീവ് പിള്ളയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
50 കോടിയോളം ചെലവു പ്രതീക്ഷിക്കുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴിമാറ്റും. മലേഷ്യ, ഇന്തൊനീഷ്യ എന്നിവിടങ്ങളിലും റിലീസ് ഉണ്ടാകും. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം ഒട്ടേറേ വൈകാരിക മുഹൂര്‍ത്തങ്ങളും ചേര്‍ന്നതാണ് മാമാങ്കമെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. പ്രശസ്തരായ സാങ്കേതിക വിദഗ്ധരാണ് 17-ാം നൂറ്റാണ്ടിലെ മാമാങ്കത്തിന്റെ കഥ പറയുന്ന ചിത്രത്തിനായി അണിനിരക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത ഛായാഗ്രാഹകന്‍ ജിം ഗണേഷാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത്.
https://twitter.com/Forumkeralam1/status/986598216891236352?s=19
പഴശ്ശിരാജയ്ക്കു ശേഷമുളള മമ്മൂട്ടിയുടെ മാമാങ്കത്തിനായി ആരാധകരും സിനിമാ പ്രേമികളും ഒന്നടങ്കം ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. മമ്മൂട്ടി ചരിത്ര കഥാപാത്രങ്ങളായി എത്തിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെയും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കാറുളളത്. വടക്കന്‍ വീരഗാഥ പോലുളള സിനിമകളിലെല്ലാം തന്നെ അദ്ദേഹത്തിന്റെ പ്രകടനം സിനിമാ പ്രേമികള്‍ കണ്ടതാണ്. മാമാങ്കത്തിലും മമ്മൂട്ടി മികച്ച പ്രകടനം തന്നെ പുറത്തെടുക്കുമെന്നാണ് സിനിമാ പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. മംഗലാപുരം പ്രധാന ലൊക്കേഷനായ മാമാങ്കം നാല് ഷെഡ്യൂളുകളിലായിട്ടാണ് അണിയറപ്രവര്‍ത്തകര്‍ ചിത്രീകരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാംഘട്ട ഷെഡ്യൂൾ എറണാകുളത്ത് ആരംഭിച്ചു. 30 ദിവസമാണ് താരം രണ്ടാംഘട്ട ഷെഡ്യൂളിൽ ഉണ്ടാകുക. ശേഷം താരം തന്റെ പുതിയ തെലുഗ് ചിത്രമായ യാത്രയിൽ ജോയിൻ ചെയ്യും.
12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടി എത്തുന്നത്. നാല് വ്യത്യസ്ഥ ഗെറ്റപ്പുകളിലായിട്ടാകും സിനിമയില്‍ നടന്‍ പ്രത്യക്ഷപ്പെടുക. കര്‍ഷകനായും സ്‌ത്രൈണ ഭാവമുളളതുമായ വേഷങ്ങളുമടങ്ങിയ നാല് ഗെറ്റപ്പുകളിലാണ് മമ്മൂട്ടിയെത്തുന്നത്. ബോളിവുഡ് നടി പ്രാചി ദേശായി ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രാചിയടക്കം അഞ്ചു നായികമാരാണ് ചിത്രത്തിലുളളത്.
സംഘട്ടത്തിന് ഏറെ പ്രാധാന്യം ഉള്ള ചിത്രത്തില്‍ തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായ കെച്ചയാണ് ചിത്രത്തിന് ഫൈറ്റ് ഒരുക്കുന്നത്. വിശ്വരൂപം, ബില്ല 2 ,ആരംഭം,തുപ്പാക്കി എന്നി ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ ആളാണ് കെച്ച.
പ്രശസ്ത തമിഴ് നടന്‍ വിഷ്ണുവര്‍ദ്ധന്റെ ഭാര്യ അനു വിഷ്ണുവര്‍ദ്ധനാണ് ചിത്രത്തിന്റെ വേഷവിധാനം കൈകാര്യം ചെയ്യുന്നത്. നീരജ് മാധവ് ,ക്യൂന്‍ ഫെയിം ദ്രുവന്‍ തുടങ്ങിയ വലിയ ഒരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാകും.
https://twitter.com/Forumreelz/status/998870858369134592?s=19