മലയാളികളുടെ മനം കവർന്ന ചിതമായിരിന്നു ബാംഗ്ലൂർ ഡേയ്‌സ്. അർജുന്റെയും സാറായുടെയും പ്രണയം യുവാക്കൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സെറിബ്രൽ പാൾസി രോഗബാധിതയായ ഒരു കഥാപാത്രത്തെയാണ് പാർവതി ആ ചിത്രത്തിൽ അവതരിപ്പിച്ചത്. സാറയുടെ പിന്നാലെ നടക്കാതെ ഒപ്പം നടന്ന അർജുൻ ജീവിതത്തിലും അതെ പോലെ ഒരു കഥാപാത്രത്തെ കണ്ട് മുട്ടി. തൃപ്പുണിത്തുറ ഗവണ്മെന്റ് കോളേജിൽ പഠിക്കുന്ന പ്രവീൺ എന്ന വിദ്യാർത്ഥിയുടെ കഥ ദുൽഖർ കേൾക്കുന്നത് മലയാള മനോരമയിൽ വന്ന വർത്തയിലൂടെയാണ്. സാറ എന്ന കഥാപാത്രത്തെ പോലെ തന്നെ സെറിബ്രൽ പാൾസി രോഗബാധിതനായ വ്യക്തിയാണ് പ്രവീൺ. ഉദയംപേരൂരിലെ വീട്ടിൽ നിന്നു അഞ്ചു കിലോമീറ്റർ അകലെയുള്ള കോളജിലേക്ക് ദിവസവും ഓട്ടോറിക്ഷയിൽ പ്രവീണിനൊപ്പം അമ്മ ഗീതയും പോകും ക്ലാസ് കഴിയും വരെ കോളജിൽ മകനൊപ്പം തന്നെയാണ് ഈ അമ്മ. കോളജിനുള്ളിലും വീട്ടിലും സാധാരണ വീൽച്ചെയൽ ആരെങ്കിലും തള്ളിക്കൊണ്ടു നടന്നാലേ പ്രവീണിനു സഞ്ചരിക്കാനാകൂ.
പ്രവീണിന്റെ ഇഷ്ട നടൻ ദുൽഖർ സൽമാൻ ആണ്. ദുൽഖറിനെ കാണാനുള്ള പ്രവീണിന്റെ ആഗ്രഹം വാർത്തയിലൂടെ പ്രവീൺ അറിയിച്ചിരുന്നു. തന്റെ ആരാധകന്റെ ആഗ്രഹം സഫലമാക്കി കൊടുത്തിരിക്കുകയാണ് ദുൽഖർ. കൂടാതെ ഒരു ചെറിയ സമ്മാനവും. ജന്മനാ പരിമിത ചലന ശേഷി മാത്രമുള്ള പ്രവീണിന് ആരുടേയും ആശ്രയം ഇല്ലാതെ ഇനി എവിടേക്കും യാത്ര തിരിക്കാം ഇതിനായി ദുൽഖർ പ്രവീണിന് ഒരു ഇലക്ട്രിക് വീൽ വീൽചെയർ സമ്മാനിച്ചു. സോയ ഫാക്ടർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഇടവേളയിൽ കൊച്ചിയിൽ എത്തിയ ദുൽഖർ പ്രവീണിനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചാണ് സമ്മാനം നൽകിയത്. ബാംഗ്ലൂർ ഡെയ്സ് എന്ന സിനിമ ഒത്തിരി പേരുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും പകരുന്നതിൽ സന്തോഷമുണ്ടെന്നും ദുൽഖർ പറഞ്ഞു.
