ജോഷി ദിലീപ് കൂട്ടുകെട്ടിൽ പിറവിയെടുത്ത റൺവേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലെ വാളയാർ പരമശിവമായി ദിലീപ് വീണ്ടും എത്തുന്നു. ഉദയകൃഷ്ണ സിബി കെ തോമസ് തിരക്കഥയൊരുക്കിയ റൺവേയിലെ വാളയാർ പരമിശിവം എന്ന കഥാപാത്രം ദിലീപിനു ഏറെ കൈയടി നേടിക്കൊടുത്തിരുന്നു. ദിലീപിനെ ആക്ഷൻ നായകനായി അവതരിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ചിത്രം കൂടിയാണ് റൺവേ. ‘വാളയാർ പരമശിവം’ എന്നു പേരിട്ട ഈ ചിത്രം ജോഷി തന്നെയാണ് ഒരുക്കുന്നത്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ.
2004ല്‍ ദിലീപ്-ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു റണ്‍വേ. ദിലീപ് വാളയാര്‍ പരമശിവം എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ എത്തിയത്. 2016ല്‍ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് റണ്‍വേ വീണ്ടും എത്തുമെന്ന് ദിലീപ് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് അത് നടന്നില്ല. ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം നിര്‍മിക്കാനുള്ള ഒരുക്കത്തിലാണ് എന്നാണ് വാര്‍ത്തകള്‍.
ചിത്രം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ആയിരുന്നു. റണ്‍വേയില്‍ ഇന്ദ്രജിത്തും കാവ്യാ മാധവനും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇവര്‍ തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും എത്തുകയെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോദിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അതേസമയം, ദിലീപ് ഇപ്പോള്‍ പ്രൊഫസര്‍ ഡിങ്കന്റെ തിരക്കിലാണ്. 3ഡി ഫോര്‍മാറ്റില്‍ പുറത്തിറക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാമചന്ദ്ര ബാബുവാണ്. നാദിര്‍ഷ, ബി ഉണ്ണികൃഷ്ണന്‍ എന്നിവരുടെ ചിത്രങ്ങളിലും ദിലീപ് അഭിനയിക്കുന്നുണ്ട്.