ദീപാവലി ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടാൻ വിജയും വിജയ് ആന്റണിയും എത്തുമ്പോൾ തമിഴ് സിനിമാ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെ. വിജയ്- മുരുകദോസ് ടീമിന്റെ സർക്കാർ എന്ന ചിത്രത്തിനൊപ്പം തന്നെ വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ് വിജയ് ആന്റണി നായകനാകുന്ന മാസ്സ് ആക്ഷൻ ചിത്രം തിമിരു പുടിച്ചവൻ. മുരുകവേൽ എന്ന പോലീസ് കഥാപാത്രമായാണ് വിജയ് ആന്റണി ഈ ചിത്രത്തിൽ എത്തുന്നത്. ഗണേശയാണ് ഈ ചിത്രം സംവിധാനം ചെയുന്നത്. ഒരു യഥാർഥ സംഭവകഥയാണ് ഈ സിനിമയ്ക്ക് ആധാരം. വിജയ് നായകനായ സർക്കാറിന്റെ ട്രെയിലറും പാട്ടും വൻ തരംഗം സൃഷ്ടിക്കുമ്പോൾ ദീപാവലിക്ക് ഒരു വമ്പൻ ഹിറ്റാകാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷ. സൺ പിക്ചേഴ്സ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സർക്കാർ നിർമിച്ചിരിക്കുന്നത്.