മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് യാത്ര. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ചിത്രത്തില്‍ വൈ എസ് ആര്‍ ആയി വേഷമിടുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തുവിട്ടു. മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെയാണ് ട്രൈലെർ പുറത്തുവിട്ടത്.
Yatra – Official Trailer : https://t.co/XL11plSrnq #Yatra
— Mammootty (@mammukka) January 7, 2019
ഫെബ്രുവരി 8ന് ചിത്രം തിയറ്ററുകളിൽ എത്തും.മഹി രാഘവാണ് ചിത്രത്തിന്റെ സംവിധായകന്‍. 2004 അസംബ്ലി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ച വൈഎസ്ആറിന്റെ 1475 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന പദയാത്രയെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത് എന്നാണ് സൂചന. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായി രണ്ടാം തവണ സേവനം അനുഷ്ഠിക്കുമ്പോള്‍ ഹെലികോപ്റ്റര്‍ തകര്‍ന്നാണ് വൈഎസ്ആര്‍ മരിക്കുന്നത്.
റാവു രമേഷ്, അനസൂയ ഭരദ്വരാജ്, സുഹാസിനി മണിരത്‌നം, പൊസാനി കൃഷ്ണ മുരളി, വിനോദ് കുമാര്‍, സച്ചിന്‍ ഖദേകര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങൾക്കും ടീസറിനും ഗംഭീര വരവേൽപ്പാണ് ലഭിച്ചത്.