Connect with us

Hi, what are you looking for?

Latest News

വീണ്ടും മമ്മൂട്ടി മാജിക്‌…!

ഇതാണ്‌ ”മമ്മൂട്ടി”…
ശത്രുക്കൾ എഴുതിത്തള്ളാൻ ശ്രമിക്കുമ്പോഴെല്ലാം തകർപ്പൻ വിജയങ്ങളോടെ ഒരു ഗംഭീര വരവ്‌… അത്‌ ഒരു ഒന്നൊന്നര വരവായിരിക്കും…!
പരാജയങ്ങൾ മമ്മൂട്ടിയുടെ കരിയറിൽ പുതുമയല്ല. ചെറിയ ചെറിയ ചില പരാജയങ്ങൾ കരിയറിൽസംഭവിക്കുമ്പോഴേക്കും “മമ്മൂട്ടിയുടെ കാലം കഴിഞ്ഞു” എന്ന് കവടി നിരത്തി പ്രവചിക്കുന്ന ശത്രു പാളയത്തിലേക്ക്‌ തന്നെ ആദ്യ വെടിപൊട്ടിച്ച്‌ മെഗാസ്റ്റാർ അങ്ങ്‌ തുടങ്ങും… പിന്നെ ഗുലാന്റെ ഡയലോഗ്‌ പോലെ,” തുടങ്ങിയാൽ പിന്നെ ഇന്റർവെൽ ഇല്ല..ക്ലൈമാക്സേ ഉള്ളൂ…”
പലകുറി മലയാളം സാക്ഷ്യം വഹിച്ച ആ മമ്മൂട്ടി മാജിക്‌ ഇതാ വീണ്ടും… ഇക്കുറി ഡെറിക്‌ അബ്രഹാമാണു മെഗാതാരത്തിന്റെ വജ്രായുധം.. ഒരു കിടുക്കാച്ചി ഐറ്റം…
പ്രതീക്ഷയുണ്ടായിരുന്നെങ്കിലും ഡെറിക്‌ ഇങ്ങനെ ഞെട്ടിക്കുമെന്ന് കടുത്ത ആരാധകർ പോലും പ്രതീക്ഷിച്ചിട്ടില്ല. പക്ഷേ സംഭവിച്ചത്‌ അതാണ്‌. ഒരു ഫയർ ബ്രാൻഡ്‌ പോലുള്ള മെഗാസ്റ്റാറിന്റെ എൻട്രി… പിന്നെ അൽപം ശാന്തത… ആ ശാന്തതയിൽ കണ്ണുകളെ അൽപം നനയിപ്പിക്കുന്ന ഇമോഷണൽ രംഗങ്ങളിൽ മഹാനടന്റെ ഭാവപ്രകടനം… ഇന്റർവെൽ വരെ ത്രില്ലടിപ്പിച്ചും കണ്ണു നനയിപ്പിച്ചും അങ്ങനെ നീങ്ങിയപ്പോൾ ദാ വരുന്നു ഇന്റർവെൽ കഴിഞ്ഞ്‌ അധികസമയമെത്തും മുൻപുള്ള ആ അവതാരം…!
അതൊരു സംഭവം തന്നെയായിരുന്നു… മലയാള സിനിമ ഇന്നുവരെ ദർശിച്ചിട്ടില്ലാത്ത കിടിലം ട്വിസ്റ്റുമായി പിന്നെയങ്ങോട്ട്‌ മമ്മൂട്ടിയുടെ ഒരു തേരോട്ടം തന്നെയായൊരുന്നു… എതിരാളികൾ പോലും അറിയാതെ കൈയടിച്ചുപോയ തകർപ്പൻ ട്വിസ്റ്റുകളും പ്രകടനവും… ആരാധകക്കൂട്ടങ്ങൾ സ്ക്രീനിനടുത്തേക്ക്‌ ഓടി ആനന്ദനൃത്തം ചവിട്ടുന്ന കാഴ്ചയാണു പിന്നെ കണ്ടത്‌…


ചിത്രത്തിൽ കലാഭവൻ ഷാജോൺ പറഞ്ഞപോലെ, പ്രേക്ഷകരെയും പൊട്ടന്മാരാക്കിയാണു അണിയറ പ്രവർത്തകർ കഥ മുന്നോട്ട്‌ നീക്കിയത്‌. സത്യം പറഞ്ഞാൽ, സീറ്റിൽ അങ്ങനെ തരിച്ചിരുന്നുപോയി..!!!
സിനിമ കണ്ടിറങ്ങുമ്പോഴുള്ള പ്രേക്ഷകരുടെ ആവേശവും ആഹ്ലാദവും ഒന്നു കാണേണ്ടതു തന്നെ. സ്ത്രീകൾ പോലും ആ ആവേശം മറച്ചുവെക്കുന്നില്ല.!
മെഗാസ്റ്റാറിന്റെ പുതിയ അവതാരത്തെ കാണാൻ തിയേറ്ററിലേക്ക്‌ ഇരമ്പിയെത്തുകയാണ്‌ പ്രേക്ഷകർ.. രാവിലെ ഒൻപതു മണിക്കും പത്തുമണിക്കും തുടങ്ങിയ ആ അശ്വമേധത്തെ ഉച്ച മഴയിക്കും വൈകുന്നേരത്തെ ഫുട്ബോൾ ഭ്രാന്തിനും പിടിച്ചുകെട്ടാനായില്ല എന്ന് മാത്രമല്ല; പാതിരാത്രിയായിട്ടും ആവേശം ഇരട്ടിക്കുകയാണു ചെയ്തത്‌. പല കേന്ദ്രങ്ങളിലും അർദ്ധരാത്രി 12 മണിക്കുള്ള സ്പെഷ്യൽ ഷോ… അതും ഹൗസ്‌ ഫുൾ. സ്പെഷ്യൽ ഷോ കഴിഞ്ഞും ടിക്കറ്റ്‌ കിട്ടാത്തവർക്കായി 3 മണിയ്ക്ക്‌ വീണ്ടും ഷോ…!
ഇങ്ങനെ ആ മെഗാസ്റ്റാർ മാജിക്‌ വീണ്ടും ദൃശ്യമായ ദിനമാണ്‌ ജൂൺ 16.
ഇനി ഡെറിക്കിന്റെ നാളുകളാണ്‌. പഴയ റെക്കോർഡുകൾ തിരുത്താനും പുതിയ റെക്കോർഡുകൾ സൃഷ്ടിക്കാനും മെഗാസ്റ്റാറിന്റെ മറ്റൊരു അവതാരപ്പിറവി…!!!

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles