തുടര്‍ച്ചയായ നാലാമത്തെ ഹിറ്റിന് ശേഷം മമ്മൂട്ടി ഭാഗമാകുന്ന പതിനെട്ടാം പടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നു.
#PathinettamPadi Latest Stills 🤩 July 5th Release 😎🤟 pic.twitter.com/S7GeD8whj4
— Mammootty Times (@MMammoottyTimes) June 22, 2019
ഉറുമിക്ക് ശേഷം ആഗസ്റ്റ് സിനിമാസിന് വേണ്ടി ശങ്കർ രാമകൃഷ്ണൻ രജന നിർവഹിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണന്റെ രണ്ടാമത്തെ സംവിധാന ചിത്രം കൂടിയാണ് പതിനെട്ടാം പടി. ജൂലൈ അഞ്ചിനാണ് ചിത്രം തിയ്യേറ്ററുകളിൽ എത്തുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‍സിറ്റി പ്രൊഫസറുടെ റോളിലാണ് മമ്മൂട്ടി പതിനെട്ടാം പടിയിലെത്തുക. വിദ്യാലയങ്ങളുടെ നാല് ചുവരുകള്‍ക്കുള്ളിലല്ല, മറിച്ച് ഒരാള്‍ യഥാര്‍ഥത്തില്‍ വിദ്യ ആര്‍ജ്ജിക്കുന്നത് സമൂഹത്തില്‍ നിന്നാണെന്ന ആശയത്തിലൂന്നിയാണ് സിനിമ ഒരുക്കുന്നത്.
#pathinettampadi pic.twitter.com/qUWjMgjMuP
— Mammootty (@mammukka) December 31, 2018
മമ്മൂട്ടി, പൃഥ്വിരാജ്, ആര്യ, ഉണ്ണിമുകുന്ദൻ, മനോജ് കെ ജയൻ, ലാലു അലക്സ്, മണിയൻ പിള്ള രാജു, സുരാജ് വെഞ്ഞാറമ്മൂട്, പ്രിയാ മണി സാനിയ ഇയ്യപ്പൻ, മുത്തു മണി എന്നിവര്‍ക്ക് പുറമെ 65ലധികം പുതുമുഖങ്ങളാണ് പതിനെട്ടാം പടിയില്‍ അഭിനയിക്കുന്നത്. ആഗസ്റ്റ് സിനിമയുടെ പതിനൊന്നാമത്തെ നിർമ്മാണ ചിത്രമാണ് പതിനെട്ടാം പടി.
— August Cinema (@AugustCinemaInd) June 15, 2019
എ ആര്‍ റഹ്‍മാന്റെ സഹോദരീ പുത്രന്‍ കാഷിഫ് മലയാളത്തിലേക്ക് കടന്നു വരുന്ന പതിനെട്ടാം പടിയില്‍ നവാഗതനായ പ്രശാന്താണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ഷഹബാസ് അമൻ, നകുൽ, ഹരിചരൺ, എന്നിവർ ചേര്‍ന്നാണ് ഗാനങ്ങളാലപിച്ചിരിക്കുന്നത്. കെച്ച കെംപക്‌ഡേ, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് ആക്ഷന്‍ കൊറിയോഗ്രഫി. എഡിറ്റിംഗ് ഭുവന്‍ ശ്രീനിവാസ്. തിരുവനന്തപുരം, എറണാകുളം, വാഗമണ്‍, ആതിരപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലായി അഞ്ച് ഷെഡ്യൂളുകളിലായിരുന്നു ചിത്രീകരണം. ഈ വർഷത്തെ അഞ്ചാമത്തെ മമ്മൂട്ടി ചിത്രമാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്, നേരത്തെ എത്തിയ തമിഴ് ചിത്രം പേരന്പ്, യാത്ര, മധുരരാജ, ഉണ്ട എന്നീ ചിത്രങ്ങൾ ബ്ലോക്കബ്സ്റ്റർ ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. മെഗാസ്റ്റാർ ഭാഗമാകുന്ന ഈ പുതുമുഖ ചിത്രവും മറ്റൊരു ബ്ലോക്ക്‌ബസ്റ്റർ ആകും എന്നാണ് ഇതിനോടകം ലഭിക്കുന്ന സൂചന. ജൂലൈ 5ന് പതിനെട്ടാം പടി തിയ്യേറ്ററുകളിൽ എത്തും.
18am Padi Lyric Video | Aganaga | A H Kaashif | Haricharan Seshadri | Su… https://t.co/1cSXbY0Emv via @YouTube
— August Cinema (@AugustCinemaInd) May 27, 2019