കേരളത്തിൽ എങ്ങും ഇപ്പോൾ ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അനുകരണമാണ്. ഒരു സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ പ്രീ പ്രമോഷൻ ആയി കേരളത്തിലും പുറത്തും വലിയ തരംഗം തന്നെ സൃഷ്ടിക്കുന്നു ഉണ്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
മമ്മൂട്ടി -ഖാലിദ് റഹ്‌മാൻ ടീമിന്റെ ‘ഉണ്ട’ റിലീസിനും മുൻപേ വ്യത്യസ്തമായ പ്രമോഷൻ കൊണ്ട് ശ്രദ്ധേയമാകുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയി ഇറക്കിയ പോസ്റ്റർ ഇന്ന് തരംഗമായി മാറിയിരിക്കുകയാണ്.
കേടുവന്ന ഒരു ലോറിയുടെ ടയർ മാറ്റിയിടുന്ന ഒരു പോലീസ് ടീമിന്റെ പടമാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആയി വന്നത്. ഇതിനെ അനുകരിച്ചു കേരള പോലീസും തമിഴ് നാടു പോലീസും അവരുടേതായ പോസ്റ്ററുകൾ ഇറക്കി ഉണ്ട ടീമിനുള്ള സപ്പോർട്ട് അറിയിച്ചിരുന്നു. നിയമപാലനത്തിനു പുറമെ ജനങ്ങളെ സഹായിക്കുന്ന ഇത്തരം പോസ്റ്ററുകളും സന്ദേശങ്ങളും പോലീസ് സേനയുടെ മനോവീര്യം വർദ്ധിപ്പിക്കുകയും പൊതു സമൂഹത്തിൽ പോലീസിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരവും കൂടിയാണ് സിനിമയിലൂടെ ലഭിക്കുന്ന ഇത്തരം പ്രമോഷൻ എന്നാണ് പോലീസ് സേനയുടെ അഭിപ്രായം.
ഇപ്പോഴിതാ പൊലീസിന് പുറകെ പൊതുജനങ്ങളും ഉണ്ടയുടെ പോസ്റ്ററിനെ അനുകരിച്ചു രംഗത്തെത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നു.
ഒരുകൂട്ടം യുവാക്കളാണ് ഇത്തരം ഫോട്ടോകൾ ഷെയർ ചെയ്തു ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.
പോലീസ് വണ്ടി കിട്ടാത്തതിനാൽ പ്രൈവറ്റു വാഹനങ്ങൾ ഉപയോഗിച്ച് ഉണ്ടയുടെ പോസ്റ്ററിനെ അനുകരിക്കുകയാണ് യുവാക്കൾ.
കാറും ജീപ്പും ബസ്സുകളുമൊക്കെ ഈ പ്രമോഷൻ അനുകരണത്തിന് പശ്ചാത്തലമാകുന്ന കാഴ്ച മലയാള സിനിമയിൽ ഇതാദ്യമാണ്.
കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇത്തരം പ്രമോഷൻ അനുകരണങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നു.
ഇപ്പോഴിതാ ഉണ്ടയുടെ ഈ പ്രമോഷൻ കടലും കടന്ന് അങ്ങ് വിദേശത്തും എത്തി. ദുബൈയിലെ ഒരു പ്രൈവറ്റ് റെന്റ് എ കാർ കമ്പനിയിലെ മലയാളികളും വിദേശികളും അടങ്ങിയ ടീം ഉണ്ടയുടെ പോസ്റ്ററിനെ അനുകരിച്ചു വാർത്തകളിൽ ഇടംപിടിക്കുന്നു.
ദുബൈയിലെ ബെൽഹാസ റെന്റ് കാർ കമ്പനിയിലെ ജീവനക്കാർ ഒരുക്കിയ പ്രമോഷൻ അനുകരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.
റെന്റ് കാർ കമ്പനിയിലെ ജീവനക്കാരനും മലയാളിയും ചിത്രകാരനും കൂടിയായ മുഹമ്മദ് ഇർഷാദും അദ്ദേഹത്തിന്റെ സഹപ്രവർത്തകർ നൈജീരിയക്കാരുമാണ് ഇതിനു പുറകിൽ. ഒരു ബസ്സിന്റെ ടയർ മാറ്റിയിടാൻ സഹായിക്കുന്ന നൈജീരിയക്കാർ അടക്കമുള്ളവരുടെ ഫോട്ടോ ആണ് ചർച്ചയാകുന്നത്.
കോളേജ് ക്യാമ്പസിലും വിദ്യാർഥികൾക്കിടയിലും എല്ലാം ഉണ്ടയുടെ പ്രമോഷൻ അനുകരണം ട്രെൻഡിങ് ആയി മാറുകയാണ്.