ദിലീപ്, സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വ്യാസൻ കെ പി, കഥ തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ” ശുഭരാത്രി”.
സൂരാജ് വെഞ്ഞാറമൂട്,ഇന്ദ്രൻസ്,നെടുമുടി വേണു,നാദിഷ,സായ്കുമാർ,അജു വർഗ്ഗീസ്സ്,വിജയ് ബാബു,മണികണ്ഠൻ,സുധി കോപ്പ,അശോകൻ,ഹരീഷ് പേരടി,കലാഭവൻ ഹനീഫ്,ജയൻ ചേർത്തല,ജോബി പാല,അനു സിത്താര,ഷീലു എബ്രാഹം,ആശാ ശരത്ത്,ശാന്തി കൃഷ്ണ,സ്വാസിക,കെ പി എ സി ലളിത,തെസ്നി ഖാൻ,അനുപ്രഭ,രേവതി,ആശാ നായർ,രേഖാ രതീഷ്,ശോഭ മോഹൻ,സരസാ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
“അയാൾ ജീവിച്ചിരിപ്പുണ്ട് ” എന്ന ചിത്രത്തിനു ശേഷം വ്യാസൻ കെ പി ഒരുക്കുന്ന ജനപ്രിയനായകൻ ദിലീപ് ചിത്രമായ ശുഭരാത്രി എറണാകുളത്ത് തുടരുന്നു.
കൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുന്നത്.
കൃഷ്ണൻ സാധാരണക്കാരനായ ചെറുപ്പക്കാരനാണ്.കൃഷ്ണന് ഒരു പ്രണയമുണ്ട്. പണം പലിശയ്ക്ക് കൊടുക്കുന്ന വലിയ ബിസ്നസുകാരന്റെ മകൾ ശ്രീജയാണ് കാമുകി. മകളുടെ പ്രണയം വീട്ടുകാർ അറിഞ്ഞതോടെ ആകെ പ്രശ്നമായി. കാര്യം കെെ വിട്ടു പോകുമെന്നറിഞ്ഞപ്പാേൾ വിവരം കൃഷ്ണനെ അറിയിക്കുന്നു. തുടർന്ന് കൃഷ്ണൻ ശ്രീജയുടെ വീട്ടിൽ വരുകയും ആ പ്രതേക്യ സാഹചര്യത്തിൽ ശ്രീജ കൃഷണന്റെ കൂടെ ഇറങ്ങി പോകുകയും ചെയ്യുന്നു. അമ്പലത്തിൽ വെച്ച് വിവാഹിതരായ അവരുടെ ജീവിതത്തിലുണ്ടാകുന്ന
സംഭവബഹുലമായ മുഹൂർത്തങ്ങളാണ് ശുഭരാത്രി”യിൽ ദൃശ്യവൽക്കരിക്കുന്നത്.
ശ്രീജയായി അനു സിത്താരയും മാതാപിതാക്കളായി ജയൻ ചേർത്തലയും രേഖ സതീഷും അഭിനയിക്കുന്നു.
ഗാഢമായ സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്, ഒപ്പം,കുടുംബ പശ്ചാത്തലത്തിൽ ഹൃദയ ബന്ധങ്ങളുടെയും വശ്യമായ പ്രണയ മുഹൂത്തങ്ങളും “ശുഭരാത്രി”യിലുണ്ട്
അരോമ മോഹൻ,എബ്രാഹം മാത്യു എന്നിവർ ചേർന്നു നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബി നിർവ്വഹിക്കുന്നു.ബി കെ ഹരിനാരായണന്റെ വരികൾക്ക് ബിജി ബാൽ സംഗീതം പകരുന്നു.എഡിറ്റിംഗ്-ഹേമന്ദ് ഹർഷൻ.
കല- ത്യാഗു തവനൂർ,മേക്കപ്പ്-ജിതേഷ് പൊയ്യ,വസ്ത്രാലങ്കാരം-ഹർഷ,സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര, പരസ്യകല-കോളിൻസ് ലിയോഫിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-സുധീഷ് ചന്ദ്രൻ,സംഘട്ടനം-സുപ്രീം സുന്ദർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സുരേഷ് മിത്രക്കരി, രാജൂ അരോമ.
ശുഭരാത്രി അബ്ബാം മൂവീസ്സ് തിയ്യേറ്ററുകളിൽ എത്തിക്കും.
എ എസ് ദിനേശ്.
സ്റ്റിൽസ്-സലീഷ് പെരിങ്ങോട്ടുകര.