മലയാളം യൂട്യൂബ് ചാനൽ രംഗത്ത് ചില പുതുമകളും മാറ്റങ്ങളും സൃഷ്ടിച്ചുകൊണ്ട് മലയാള ചലച്ചിത്ര -സംഗീത രംഗത്തെ ഒരു ‘ഗുഡ്‌വിൽ’ ആയി മാറിയ ഗുഡ്‌വിൽ എന്റർടൈൻമെന്റ് എന്ന യൂട്യൂബ് ചാനൽ ഇന്ന് വൺ മില്യൺ സബ്സ്ക്രൈബേഴ്‌സ് എന്ന നേട്ടം കൈവരിച്ചു മുന്നോട്ടു കുതിക്കുകയാണ്. വ്യവസായിയും പ്രമുഖ ചലച്ചിത്ര നിർമ്മാതാവുമായ ജോബി ജോർജ്ജിന്റെ ഉടമസ്ഥതയിൽ ഉള്ള ഈ യൂട്യൂബ് ചാനൽ ചുരുങ്ങിയ സമയം കൊണ്ടാണ് ഈ നേട്ടം കൈവരിക്കുന്നത്.
മലയാള സിനിമയുടെ സംഗീത രംഗത്ത് പുതിയൊരു ഉണർവുണ്ടാക്കാൻ ഗുഡ്‌വിൽ ചാനലിന് കഴിഞ്ഞു എന്നതും ഈ രംഗത്ത് എടുത്തുപറയേണ്ട ഒന്നാണ്.
ഗുഡ്‌വിൽ ചാനൽ വരിക്കാരുടെ എണ്ണം വൺ മില്യൺ പിന്നിടുന്ന ഈ വേളയിൽ ഗുഡ്‌വിൽ സാരഥി ജോബി ജോർജ്ജ് തടത്തിൽ മമ്മൂട്ടി ടൈംസിനോട് മനസ്സ് തുറക്കുന്നു.
Q. വൺ മില്യൺ സബ്സ്ക്രൈബേഴ്‌സ് എന്ന നേട്ടം കൈവരിച്ച ഈ വേളയിൽ പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?
നന്ദി അല്ലാതെ എന്ത് പറയാൻ?
ഇതൊരു വലിയ അച്ചീവ്‌മെന്റ് അല്ലെ… ലോകത്തുള്ള എല്ലാ സിനിമാ പ്രേമികളായ മലയാളികൾക്കും മ്യുസിക് ആരാധകർക്കും ഉള്ള ഒരു കോമൺ പ്ലാറ്റ്ഫോം ആയി ഗുഡ്‌വിൽ എന്റർടൈൻമെന്റ് വളർന്നു എന്നതിന്റെ തെളിവാണ് ഈ ചെറിയ കാലയളവിൽ തന്നെ വൺ മില്യൺ സബ്ക്രൈബേഴ്‌സ് എന്ന നേട്ടം കൈവരിക്കാനായത്. അതിനു സഹകരിച്ച എല്ലാവരോടും നന്ദി പറയാൻ ഈ അവസരം വിനിയോഗിക്കുകയാണ്.
Q.ഇങ്ങനെ ഒരു ചാനൽ തുടങ്ങാനുള്ള പ്രചോദനം ?
സംഗീതം ചെറുപ്പം മുതലേ എനിയ്ക്ക് വളരെ ഇഷ്ടമായിരുന്നു. എന്റെ പക്കൽ 3000 ഓളം കാസറ്റ് -സി ഡി കളക്ഷൻസ് ഉണ്ടായിരുന്നു. പാട്ടു കേൾക്കുക എന്നത് എന്റെ ഹോബിയായിരുന്നു. പാട്ടുകളോടുള്ള ഇഷ്ടമാണ് ഈ രംഗത്തേക്ക് എത്തിച്ചത്. പിന്നെ സിനിമ എനിയ്ക്ക് എന്നും വലിയ ഇഷ്ടമാണ്.
ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായ ഗുഡ്‌വിലിനു എന്തുകൊണ്ട് ഒരു മ്യൂസിക് ഡിവിഷൻ തുടങ്ങിക്കൂടാ എന്ന ചിന്തയാണ് ഈ യൂട്യൂബ് ചാനൽ എന്ന ആശയത്തിൽ എത്തിയത്. ദൈവം അതു അംഗീകരിച്ചു. കേരളത്തിലെ പ്രേക്ഷകർ അതു ഏറ്റെടുത്തു.
Q. ഓഡിയോ രംഗത്ത് പുതിയൊരു ഉണർവ് ഉണ്ടാക്കാൻ ഗുഡ് വിൽ കാരണമായിട്ടുണ്ടല്ലോ.
ഗുഡ്‌വിൽ വന്ന ശേഷമാണ് ടെക്നിക്കലി ഈ രംഗത്ത് ഒരു ഉണർവുണ്ടാകുന്നത്. അതുവരെയും ചില പ്രത്യേക ആളുകൾ, ചില പ്രത്യേക രീതിയിൽ, ചില പ്രത്യേക പോയിന്റുകളിലൂടെ ഓടിച്ചുകൊണ്ടിരുന്ന ഒരു ഇടപാടായിരുന്നു മലയാള സിനിമയിലെ ഓഡിയോ വ്യവസായം. പക്ഷെ ഗുഡ്വിൽ വന്നപ്പോൾ കൂടുതൽ വിസിബിളായി.
ഗുഡ്‌വിലിനു പല മേഖലകളിലായി പത്തോളം ചാനലുകളുണ്ട്. ഒരു കുടുംബത്തിലെ ഒരാളെങ്കിലും ഈ പത്തിൽ ഒന്നെങ്കിലും സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടാകും എന്നത് വലിയ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്. ആളുകളോട് സംവദിക്കാനുള്ള ഒരു പ്ലാറ്റ്ഫോം ആയി മാറുന്നു എന്നതാണ് ആത്യന്തികമായ വിജയം. അതൊരു ദൈവാനുഗ്രഹമാണ്.
പിന്നെ ഏറ്റവും വലിയ കാര്യം എന്താണെന്ന് വച്ചാൽ ഗുഡ് വിൽ എടുത്ത പാട്ടുകൾ ഒക്കെ ഹിറ്റാണ്. ഗുഡ്‌വിൽ എടുക്കുന്ന പടങ്ങൾ ഹിറ്റാകുന്നു. എല്ലാം ദൈവാനുഗ്രഹമായാണ് ഞാൻ കാണുന്നത്. അല്ലാതെ എന്റെ മാത്രം കഴിവല്ല.
Q.ഗാനങ്ങൾ തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡം.
പ്രത്യേകിച്ച് മാനദണ്ഡങ്ങൾ ഒന്നുമില്ല. ഈഗോ ഇല്ലാതെ നമ്മളെ പാട്ടുകൾ കേൾപ്പിച്ചുതരുന്ന ആളുകളോട് പറയും, അതൊന്ന് അതൊന്ന് whatsap ഇൽ അയച്ചുതരൂ എന്ന്. ഒന്നുകിൽ അതു എന്റെ വീട്ടിലെ ഹോം തിയേറ്റർ സിസ്റ്റത്തിൽ ഇട്ട് കേൾക്കും. അല്ലെങ്കിൽ കാറിനകത്തു വച്ച് കേൾക്കും. കേൾക്കുമ്പോൾ ഒരു ഫീൽ തോന്നിയാൽ അതു വാങ്ങും. അവിടെ പിന്നെ ബാർഗെയിനിങ് ഒന്നുമില്ല.
Q. ഗുഡ് വിൽ സിനിമാസ് പോലെ ഒരു രാശിയുള്ള യൂട്യൂബ് ചാനൽ ആണല്ലോ ഗുഡ് വിലും.
നമ്മുടെ പഴമക്കാർ പറയുന്ന ചില കാര്യങ്ങളുണ്ട്. ഒരു സംശയവും വേണ്ട, ഗുഡ്‌വിൽ കയറിക്കൊണ്ടേയിരിക്കും. ഗുഡ്‌വിൽ എന്റർടൈമെന്റിന്റെ ഗുഡ്‌വിൽ ഒരു കാലത്തും നശിച്ചുപോകില്ല. കാരണം, ഗുഡ്‌വിൽ ഒരു നിമിത്തമായിരുന്നു. ഇതിനു മുൻപ് പല പേരുകളിലും ഞാൻ സിനിമ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ ഗുഡ്‌വിൽ എന്ന കമ്പനി തുടങ്ങിയ ശേഷമാണ് ഞാൻ എടുത്ത സിനിമകൾ വിജയിക്കാൻ തുടങ്ങിയത്.
ഒരു തമാശ പറയാം… (തമാശയായി തന്നെ എടുത്താൽ മതി).ഗുഡ് വിൽ ചാനലിന് പാട്ടുകൾ കിട്ടിയാൽ എന്തെങ്കിലും കാരണത്താൽ അതു തട്ടിത്തെറിച്ചു പോയി എന്ന് വിചാരിച്ചു എനിയ്ക്ക് ഒരു റിഗ്രറ്റും തോന്നാറില്ല. മറിച്ചു, ഗുഡ്‌വിൽ ആ പാട്ടുകൾ വാങ്ങിയാൽ അതിൽ ഒരു പാട്ടെങ്കിലും സൂപ്പർ ഹിറ്റായിരിക്കും. അപ്പോൾ, രാശിയല്ല, അതൊരു ദൈവാനുഗ്രഹം എന്നാണ് ഞാൻ പറയുക. ഓരോരുത്തർക്കും ഓരോ ബിസിനസ്സും കാര്യങ്ങളും ദൈവം പറഞ്ഞിട്ടുണ്ട്. എനിയ്ക്ക് പറഞ്ഞത് ഇതായിരിക്കാം… ഒരുപക്ഷെ എന്റെ കാലശേഷം എന്നെ അഡ്രസ്സ് ചെയ്യപ്പെടാനുള്ള ഒന്നായിരിക്കാം ഗുഡ്‌വിൽ എന്ന ഈ സംരംഭം.
സബ്സ്ക്രൈബേർസ്നു സർപ്രൈസുകൾ !
ഗുഡ്‌വിലിന്റെ യൂട്യൂബ് സബ്‌സ്‌ക്രൈബേഴ്സിന് ചില സർപ്രൈസുകൾ ഒരുക്കിവച്ചിട്ടുണ്ട് എന്ന് ജോബി ജോർജ്ജ്.
“ഇതിനായി ഒരു അപ്ലിക്കേഷൻ തയ്യാറാക്കുന്നതിന്റെ പണിപുരയിലാണ്. അതു വർക്ക് ഔട്ട് ആയാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നവർക്ക് പ്രീമിയം സിനിമകൾ ഫ്രീ ആയി കാണാനുള്ള അവസരമുണ്ടാകും. ഇത് ഈ മേഖലയിൽ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചേക്കാം. നാളത്തെ തലമുറയെ കൂടി മുന്നിൽ കണ്ടുകൊണ്ടാണ് ഗുഡ്‌വിലിന്റെ ഫ്യൂച്ചർ പദ്ധതികൾ പ്ലാൻ ചെയ്യുന്നത്. കൂടാതെ, ഒരു സമ്പൂർണ്ണ എന്റർടൈൻമെന്റ് ന്യൂസ് ചാനൽ കൂടി തുടങ്ങാൻ പ്ലാനുണ്ട്.
