എല്ലാ റിലീസ് സ്റ്റേഷനുകളിലും വൻ ജനത്തിരക്കോടെ ഷൈലോക്കിന്റെ ആദ്യ പ്രദര്ശനം ആരംഭിച്ചു. രാവിലെ 10 മണിയ്ക്കാണ് എല്ലായിടത്തും പ്രദര്ശനം തുടങ്ങിയത്. ആദ്യ ഷോകളിൽ പലതും ഫാൻസുകാർ കൈയടിക്കായപ്പോൾ ടിക്കറ്റ് കിട്ടാതെ മടങ്ങിയ സാധാരണ പ്രേക്ഷകരും ഉണ്ട്. സമീപകാലത്തു ഒരു ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ് ആണ് ഷൈലോക്കിനു ലഭിക്കുന്നത്. മിക്ക കേന്ദ്രങ്ങളിലും ഹൌസ് ഫുൾ ബോർഡുകൾ തൂക്കിക്കൊണ്ടാണ് ബോസ്സ് തന്റെ തേരോട്ടം ആരംഭിച്ചിരിക്കുന്നത്.

മമ്മൂ.ട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കിയ ഷൈലോക്ക് ഒരു മാസ് ഫാമിലി എന്റെർറ്റൈനെർ ആണ്. രാജമാണിക്യത്തിന് ശേഷം മമ്മൂട്ടി ഇളകിയാടിയ ഒരു കഥാപാത്രം എന്നാണു ഇൻഡസ്ട്രിയിൽ നിന്നുള്ള വിവരങ്ങൾ.
ഇനി പ്രേക്ഷകരുടെ പ്രതികരണങ്ങളാണ്. അതറിയാൻ ആദ്യ ഷോ കഴിയുന്നതിനായി കാത്തിരിക്കാം.
