Connect with us

Hi, what are you looking for?

Latest News

വർക്കിങ് ഡേയിലും ഹൗസ് ഫുൾ ഷോസും ഹെവി റിട്ടേൺസും ;ബോക്സോഫീസ് രാജയായി മധുരരാജാ

തളിപ്പറമ്പയിലും എടപ്പാളിലും ചങ്ങരംകുളത്തും  ആറാം ദിനമായ  ഇന്നും തേർഡ് ഷോ…
അനുവിനു പുറമെ ചങ്ങനാശേരി അഭിനയയിലും അപ്സരയിലും  കൂടി  സെക്കൻഡ്  ഷോ ആഡ് ചെയ്തിരിക്കുന്നു..

പിവിആർ ഗോൾഡിൽ നാളെ ഒരു ഷോയിൽ നിന്നും 4 ഷോയിലേക്ക്. 

വർക്കിങ് ഡേ ആയ ഇന്നും കേരളത്തിൽ 85% നു മുകളിൽ ഒക്ക്യൂപെൻസി…
1100 സീറ്റുള്ള കോഴിക്കോട് രാധയിൽ ഇത് വരെ 11ഓളം  ഹൌസ് ഫുൾ ഷോകൾ..
എറണാകുളം സരിതയുടെ ചരിത്രത്തിൽ ആദ്യമായി സ്പെഷ്യൽ തേർഡ് ഷോ.. കൊച്ചി മൾട്ടിക്ക് പുറമെ ഇടപ്പള്ളിയിലും ഫോർട്ട് കൊച്ചിയിലും എല്ലാം അനിയന്ത്രിതമായ ജനത്തിരക്ക്…
ചങ്ങരംകുളം മാർസ് സിനിമാസ്സിൽ തുടർച്ചയായി 62 മണിക്കൂർ മാരത്തോൺ പ്രദർശനം നടത്തി ചരിത്രനേട്ടം…
മലബാർ ഏരിയയിൽ എങ്ങും വൻ ജനക്കൂട്ടം.. ടിക്കറ്റ് കിട്ടാതെ മടങ്ങുന്നത് കുടുംബ പ്രേക്ഷകർ അടക്കമുള്ള  നൂറുകണക്കിന് പേർ…
പലയിടത്തും ജനത്തിരക്ക് മാനിച്ചു സ്പെഷ്യൽ തേർഡ് ഷോ.. !
കോട്ടയത്തും കൊടുങ്ങലൂരിലും ചേർത്തലയിലും കോതമംഗലത്തും വടക്കാഞ്ചേരിയിലുമെല്ലാം റെക്കോർഡ് ജനമാണ് രാജയെ കാണാൻ എത്തുന്നത്.

വർക്കിങ് ഡേ ആയ ഇന്നും എങ്ങും ഹൗസ് ഫുൾ ഷോകളും ഹെവി റഷും ചില കേന്ദ്രങ്ങളിൽ എക്സ്ട്രാ ഷോസും… 
തുടർച്ചയായ ആറാം ദിവസവും ടിക്കറ്റ് കിട്ടാതെ മടങ്ങുന്ന പ്രേക്ഷകർ.. 
ആദ്യ ദിനങ്ങളിലെ ആരാധകരുടെ തള്ളിക്കയറ്റത്തിന് ശേഷം കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബ പ്രേക്ഷകർ ചിത്രം ഏറ്റെടുത്തോടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ ഹിറ്റിലേക്ക് കുതിക്കുകയാണ് മധുരരാജ.

മമ്മൂട്ടിയുടെ മാസും കോമഡിയും സെന്റിമെൻറ്സും അടങ്ങിയ തകർപ്പൻ പ്രകടനമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഒപ്പം ഒരു ഫെസ്റ്റിവൽ മൂഡിൽ സിനിമയെ അണിയിച്ചൊരുക്കിയ വൈശാഖ് ഉദയകൃഷ്ണ ടീമും അഭിനന്ദനം അർഹിക്കുന്നു. എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരുപോലെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞതാണ് ചിത്രത്തിന്റെ അഭൂതപൂർവമായ ജനപിന്തുണയ്ക്ക് കാരണം. പുലിമുരുകന് ശേഷം സമീപകാലത്തു ഇത്രയൂം ഓളം ഉണ്ടാക്കിയ സിനിമ ഉണ്ടായിട്ടില്ല എന്നാണു തിയേറ്ററുകാരും അഭിപ്രായപ്പെടുന്നത്.

ആദ്യ ദിനം ഒൻപതര കോടിയോളം ഗ്രോസ് നേടിയ ചിത്രം നാലു ദിവസംകൊണ്ട് 32.4 കോടി രൂപയാണ് വേൾഡ് വൈഡ് ആയി കളക്ഷൻ നേടിയത്. ഈ നിലയിൽ ഏഴു ദിവസത്തിനുള്ളിൽ 50 കോടിക്ക് മേൽ ഗ്രോസ് വരും. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഓഡിയോ, വീഡിയോ, ഡിജിറ്റൽ റൈറ്റ് എല്ലാം കൂടിയാകുമ്പോൾ ചിത്രം 7 ദിവസത്തിനുള്ളിൽ  80 കോടിയിൽ എത്തും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A