യുവനിരയിൽ ഇന്ന് ഏറെ പോപ്പുലർ ആയ നായികയാണ് അനു സിതാര. അനു സിത്താര ആദ്യമായി ദിലീപിന്റെ നായികയാകുന്നു.
കോടതി സമക്ഷം ബാലൻ വക്കീലിന്റെ വൻ വിജയത്തിനു ശേഷം ഒരുങ്ങുന്ന ഈ ദിലീപ് ചിത്രം വ്യാസൻ കെ പി സംവിധാനം ചെയ്യുന്നു. നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ അയാൾ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിന് ശേഷം വ്യാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ശുഭരാത്രി.
ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിൽ ദിലീപിന് ഏറെ അഭിനയ പ്രാധാന്യമുള്ള ഒരു വേഷമാണ്. സിദ്ധിഖ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനു സിത്താര നായികയാകുന്ന ചിത്രത്തിൽ നെടുമുടി വേണു, സായ് കുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷാ, രമേശ് പിഷാരടി, മണികണ്ഠൻ, സൈജു കുറുപ്പ്, ശാന്തി കൃഷ്ണ തുടങ്ങി വലിയ താരനിര തന്നെ പ്രത്യക്ഷപ്പെടുന്നു.

