കഴിഞ്ഞ ദിവസം പുറത്തുവന്ന മാമാങ്കത്തിലെ മമ്മൂട്ടിയുടെ സ്ത്രൈണ ഭാവങ്ങൾ ഉള്ള വേഷം ഏറെ ചർച്ചയായി മാറിയിരിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയവും ഇതുതന്നെ. നവരസങ്ങളിൽ ഏറ്റവും മനോഹരമായ രസം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ശൃംഗാര രസം മമ്മൂട്ടി തന്റെ രണ്ട് വ്യത്യസ്ഥ കഥാപാത്രങ്ങളിൽ രണ്ടു വ്യത്യസ്ത തലങ്ങളിൽ പരീക്ഷിച്ചതിനെക്കുറിച്ചുള്ള ഒരു യുവാവിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഏറെ ശ്രദ്ധേയമാവുകയാണ്.
ശൃംഗാരം – നവരസങ്ങളിൽ ഏറ്റവും മനോഹരമായത് . പ്രണയം , കാമം , വശ്യത തുടങ്ങിയ വികാരങ്ങൾ പ്രകടിപ്പിക്കാൻ ഉപയോഗിക്കുന്ന രസം . ഭരതനാട്യം , കഥകളി ,കൂടിയാട്ടം തുടങ്ങി ഒരുപാട് കലാരൂപങ്ങളിൽ നവരസങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്നാൽ അവയിൽ എല്ലാം ഇതിൻറെ വളരെ ലോഡ് ആയ രൂപമാണ് ഉപയോഗിക്കുന്നത് എന്നാൽ സിനിമാഭിനയത്തിലേക്ക് ഈ നവരസങ്ങൾ പറിച്ചു നടുമ്പോൾ ഒരിക്കലും വളരെ ലോഡ് ആയി അത് ഉപയോഗിക്കാൻ സാധിക്കില്ല കാരണം അത് ഓവർ ആക്ടിങ് ആയി വ്യാഖ്യാനിക്കപ്പെടും .അതുകൊണ്ട് നവരസങ്ങളുടെ ആയ രൂപമാണ് സിനിമാഭിനയത്തിൽ ഉപയോഗിക്കുക . അങ്ങനെ വളരെ ആയി നവരസങ്ങൾ മുഖത്ത് വരുത്താൻ കഴിവുള്ളവരെയാണ് മഹാനടന്മാർ എന്ന് വിശേഷിപ്പിക്കുന്നത് .
പറഞ്ഞു വന്നത് മമ്മൂട്ടി എന്ന മഹാനടൻറെ മുഖത്തു കൂടി ശൃംഗാരം എന്ന രസം വളരെ subtle ആയും എഫക്റ്റീവ് ആയും പുറത്ത് വന്ന രണ്ടു സീനുകളെ പറ്റിയാണ് .എന്നാൽ രണ്ടും ശൃംഗാരം എന്ന ഭാവത്തിൻറെ രണ്ടു വ്യത്യസ്ത തലങ്ങൾ ആണെന്നുള്ളതാണ് മറ്റൊരു പ്രെത്യേകത . പാലേരിമാണിക്യം എന്ന സിനിമയിൽ കുളത്തിൽ നിന്ന് കുളിച്ചുകയറി അർധനഗ്നയായി നടന്നു പോകുന്ന ഒരു സ്ത്രീയെ നോക്കുന്ന ജന്മിയായ അഹ്മദ് ഹാജിയുടെ മുഖമാണ് ആദ്യത്തേത് . അവിടെ ശൃംഗാരം എന്ന രസത്തിന്റെ കാമം എന്ന തലം ആണ് ഉപയോഗിച്ചിരിക്കുന്നത് . അടുത്തത് ഇന്നലെ പുറത്ത് വന്ന മാമാങ്കം എന്ന സിനിമയിലെ സ്ത്രൈണ കഥാപാത്രമാണ് . ആ കണ്ണുകളിൽ ഉള്ളത് വശ്യതയാണ് . ശൃംഗാരം എന്ന രസത്തിന്റെ മറ്റൊരു തലമാണ് വശ്യത .(വശ്യത എന്ന് പറഞ്ഞാൽ ഓപ്പോസിറ്റ് ജൻഡർ നെ ആകർഷിക്കുന്ന തരത്തിലുള്ള ഭാവം ). ഒട്ടും loud ആക്കാതെ വളരെ subtle ആയിട്ടാണ് മമ്മൂക്ക ഇത് രണ്ടും ചെയ്ത വച്ചിരിക്കുന്നത് . പ്രധാനമായും കണ്ണുകൾ മാത്രം ഉപയോഗിച്ചാണ് ഇത്രയും കോംപ്ലക്സ് ആയ രണ്ടു ഇമോഷണൽ അദ്ദേഹം ചെയ്തു ഫലിപ്പിച്ചിരിക്കുന്നത് .
ഇതുപോലെ മഴയെത്തും മുൻപേ , അഴകിയ രാവണൻ , മണിവത്തൂരിലെ ആയിരം ശിവരാത്രികൾ , വടക്കൻവീരഗാഥ ഇങ്ങനെ ഒരുപാട് സിനിമകളിൽ ശൃംഗാര രസത്തിന്റെ മൂന്നാമത്തെ തലമായ പ്രണയവും മമ്മൂട്ടി എന്ന നടൻ വളരെ എഫക്റ്റീവ് ആയി ചെയ്തു വച്ചിരിക്കുന്നത് കാണാൻ കഴിയും .
ഇത് മുഖഭാവങ്ങളുടെ കാര്യം മാത്രമാണ് ഇതിൻറെ കൂടെ ശരീരഭാഷ , ശബ്ദം ഇതൊക്കെ ചേരുമ്പോൾ കഥാപാത്രങ്ങൾക്ക് വേറെ ഒരു ഛായ തന്നെ കൈവരും .ശെരിക്കും ഒരു പരകായപ്രവേശം
“ഫേസ് ഓഫ് ഇന്ത്യൻ സിനിമ ” എന്ന് ചുമ്മാ വിളിച്ചതല്ല
