മായാവി, ടു കൺട്രീസ് എന്നീ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ഷാഫിയും റാഫിയും ഒന്നിക്കുന്ന “ചിൽഡ്രൻസ് പാർക്ക്” എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മൂന്നാറിൽ തുടങ്ങി. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തി ന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്. കൊച്ചിൻ ഫിലിംസിന്റെ ബാനറിൽ രൂപേഷ് ഓമനയും മിലൻ ജലീലും ചേർന്നാണ് നിർമ്മാണം. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുംപോലെ തന്നെ കുട്ടികളും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.ഒരു പഴയ ബോംബ് കഥ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഷാഫി ഒരുക്കുന്ന ചിൽഡ്രൻസ് പാർക്കിൽ എഴുപത്തഞ്ചോളം കുട്ടികൾക്കു പുറമെ വിഷ്ണു ഉണ്ണികൃഷ്ണൻ, ധ്രുവൻ, ഷറഫുദീൻ എന്നീ മൂന്ന് നായകന്മാരും ,മധു,
റാഫി, ധർമജൻ, ശ്രീജിത്ത് രവി, ശിവജി ഗുരുവായൂർ, നോബി, ബേസിൽ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നു. മൂന്ന് നായികമാരായി ഗായത്രി സുരേഷ്, മാനസ രാധാകൃഷ്ണൻ, സൗമ്യ മേനോനും എത്തുന്നു. ഛായാഗ്രഹണം ഫൈസൽ അലി, ആർട്ട് അർക്കൻ, എഡിറ്റിംഗ് സാജൻ, കോസ്റ്റ്യും സമീറ സനീഷ്, മേക്കപ്പ്
പട്ടണം റഷീദ്, സ്റ്റീൽസ് ജയപ്രകാശ്, ഡിസൈൻസ് കോളിൻസ്, പ്രോഡക്‌ഷൻ കൺട്രോളർ ബാദുഷ, പി ആർ ഒ മഞ്ജു ഗോപിനാഥ്. മൂന്നാറും എറണാകുളവുമായിരിക്കും പ്രധാന ലൊക്കേഷനുകൾ.