Connect with us

Hi, what are you looking for?

Latest News

ഷെയിൻ നിഗത്തിനു നിർമ്മാതാക്കളുടെ വിലക്ക് ;വെയിൽ, ഖുർബാനി സിനിമകൾ ഉപേക്ഷിച്ചു.

നടൻ ഷെയിൻ നിഗത്തിനെതിരെ നിർമ്മാതാക്കളുടെ സംഘടസനയായ കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നടപടി. നിലവിൽ ഷെയിൻ അഭിനയിച്ചു പൂർത്തിയാക്കാത്ത വെയിൽ, ഖുര്ബാനി എന്നീ സിനിമകൾ ഉപേക്ഷിക്കുകയും ആ സിനിമകളുടെ നഷ്ടം നികത്തുന്നതുവരെ ഷെയിൻ നിഗത്തെ സിനിമകളിൽ അഭിനയോജിക്കേണ്ടതില്ല എന്നുമാണ് പ്രൊഡ്യൂസർ അസോസിയേഷന്റെ തീരുമാനം.

ഷെയ്ന്‍ നിഗം നിസഹകരണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ചിത്രീകരണം മുടങ്ങി കിടക്കുന്ന ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും ഉപേക്ഷിക്കുകയാണെന്ന് കേരള പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ നഷ്ടം നികത്തുന്ന എന്നോ അന്ന് ഷെയ്ന്‍ മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന നിലപാടിലാണ് അസോസിയേഷന്‍. ഇക്കാര്യം അമ്മ സംഘടനയെ അറിയിച്ചെന്നും പ്രൊഡൂസേഴ്‌സ് അസോസിയേഷന്‍ കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മുടങ്ങിയ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്‌നിന് വിലക്ക്. ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടം ഷെയ്ന്‍ നികത്തണം. രണ്ടു ചിത്രങ്ങളും കൂടി ഏഴു കോടിയോളം രൂപ നഷ്ടം സംഭവിച്ചു. സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന്‍ ചെയ്തതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പറഞ്ഞു.

അസോസിയേഷൻ ഭാരവാഹികളായ എം രഞജിത്, സിയാദ് കോക്കർ, ആന്റോ ജോസഫ്, ഹംസ  തുടങ്ങയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

© Copyright 2021 Mammootty Times | Designed & Managed by KP.A