കൊള്ളപ്പലിശക്കാരൻ ‘ഷൈലോക്ക്’ ആകാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. എറണാകുളത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ഇന്നാണ് മെഗാസ്റ്റാർ ജോയിൻ ചെയ്തത്.
കൊള്ളപ്പലിശക്കാരൻ ‘ഷൈലോക്ക്’ ആകാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്തി. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഷൈലോക്ക് ആകാനാണ് മമ്മൂട്ടി എത്തിയത്. എറണാകുളത് ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ഇന്നാണ് മെഗാസ്റ്റാർ ജോയിൻ ചെയ്തത്. ഗാനഗന്ധർവൻ പൂർത്തിയാക്കിയ ശേഷം കുടുബസമേതം ഇരുപത് ദിവസത്തെ വിദേശ സന്ദർശനം കഴിഞ്ഞെത്തിയ മമ്മൂട്ടി ബക്രീദിന്റെ തിരക്കുകൾ കൂടി കഴിഞ്ഞ ശേഷമാണ് പുതിയ കഥാപാത്രമായി വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക് കടക്കുന്നത്.
ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ തമിഴിലെ പ്രശസ്ത നടൻ രാജ് കിരൺ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മീനായാണ് നായിക. നവാഗതരായ അനീഷ് മുഹമ്മദ്, ബിബിൻ മോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രച നിർവഹിക്കുന്നത്. അജയ് വാസുദേവും മമ്മൂട്ടിയും മൂന്നാം തവണ ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്.
എറണാകുളം, കോയമ്പത്തൂർ, ഡിണ്ടിഗൽ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷൻ. ക്രിസ്മസിന് ചിത്രം തിയേറ്ററുകളിൽ എത്തും.