മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ജനുവരി 23ന് തിയറ്ററുകളിലെത്തും, നേരത്തെ ക്രിസ്മസ് ചിത്രമായി പ്ലാൻ ചെയ്ത ചിത്രം മമ്മൂട്ടിയുടെ തന്നെ മാമാങ്കം റിലീസ് ഡേറ്റ് നീട്ടിയതിനെ തുടർന്നാണ് ഷൈലോക്കിന്റെ റിലീസ് ജനുവരിയിലേക്ക് മാറിയത്, മാമാങ്കം ഡിസംബർ 12-ന് തീയറ്ററുകളിലെത്തും.
ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഷൈലോക്ക് ഒരേ സമയം മലയാളത്തിലും തമിഴിലും ആയാണ് ചിത്രീകരിച്ചത്. മമ്മൂട്ടിയോടൊപ്പം തമിഴിലെ പ്രശസ്ത നടൻ രാജകിരൺ ശ്രദ്ധേയമായ വേഷത്തിലെത്തുന്ന ഈ ചിത്രം കുബേരൻ എന്ന പേരിലാണ് തമിഴിൽ എത്തുന്നത്.
25 കോടി ബജറ്റിൽ തീർത്ത ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മീനയാണ് നായിക. മമ്മൂട്ടിയുടെ മാസ് പരിവേഷത്തിൽ ഉള്ള കഥാപാത്രം പ്രേക്ഷകരുടെ കയ്യടി വാങ്ങുമെന്ന് ഉറപ്പാണ്. മറ്റൊരു രാജമാണിക്യം ആയി ചിത്രം മാറുമെന്നാണ് അണിയറയിൽ സംസാരം. നവാഗതരായ അനീഷ് ഹമീദ്, വിപിൻ മോഹൻ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.