ആരാധകർ ആവേശപൂർവം കാത്തിരിക്കുന്ന ഷൈലോക്ക് ടീസർ ഇന്ന് ഏഴു മണിയ്ക്ക് എത്തും. മമ്മൂട്ടി നായകനാകുന്ന ഷൈലോക്ക് ജനുവരിയിൽ തിയേറ്ററുകളിൽ എത്തും.
അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിന്റെ തിരക്കഥ ഒരുക്കുന്നത് നവാഗതരായ അനീഷ് ഹമീദും ബിപിൻ മോഹനും ചേർന്നാണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഷൈലോക്കിന്റെ ടീസർ എഡിറ്റ് ചെയ്തിരിക്കുന്നത് ഷിന്റോ കുര്യനാണ്.