25 കോടി ബജറ്റിൽ മമ്മൂട്ടിയെ നായകനാക്കി ഒരേസമയം മലയാളത്തിലും തമിഴിലുമായി ഒരുക്കുന്ന ഷൈലോക്ക് എന്ന ബ്രഹ്മാണ്ഡ മാസ്സ് സിനിമയുടെ ചിത്രീകരണം പൂർത്തിയായി.
ചിത്രം പാക്ക് ആപ്പായ വിവരം നിർമ്മാതാവ് ജോബി ജോർജ്ജ് തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.
ദൈവത്തിനും തോമാസ്ലീഹായ്ക്കും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങുന്ന എഫ് ബി പോസ്റ്റ്, മമ്മൂട്ടി, രാജ്കിരൺ, സംവിധായകൻ അജയ് വാസുദേവ്, പ്രൊഡക്ഷൻ കൺട്രോളർ ഡിക്‌സൺ, തിരക്കഥാകൃത്തുക്കളായ അനീഷ്, ബിപിൻ എന്നിവരോടുമുള്ള പ്രത്യേകം നന്ദിയും കടപ്പാടും അറിയിക്കുന്നു.
കൊള്ളപ്പലിശക്കാരനായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി എന്ന മെഗാതാരത്തിന്റെ മാസ് പരിവേഷങ്ങൾ പരമാവധി ചൂഷണം ചെയ്യുന്ന ഒരു മാസ് കഥാപാത്രത്തെയാണ് പുതുമുഖ എഴുത്തുകാർ മമ്മൂട്ടിക്കായി സമ്മാനിക്കുന്നത്. മെഗാസ്റ്റാറിനു പൂന്തുവിളയാടാൻ ഉള്ള ഒട്ടേറെ മാസ് ആക്‌ഷൻ രംഗങ്ങൾ ഈ ചിത്രത്തിൽ ഉണ്ട്. മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ഒരു മാസ് ഡയറക്ഷൻ അപ്രോച് ആണ് അജയ് വാസുദേവ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
മമ്മൂട്ടിക്കൊപ്പം ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രശസ്ത തമിഴ് നടൻ രാജ് കിരൺ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിൽ എത്തുന്നു. മീനായാണ് ചിത്രത്തിലെ നായിക.
ഗുഡ്‌വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഷൈലോക്ക് ഈ ക്രിസ്മസിന് തിയേറ്ററുകളിൽ എത്തും.
ജോബി ജോർജ്ജിന്റെ എഫ് ബി പോസ്റ്റ് :
സർവശക്തനായ ദൈവത്തിന് നന്ദി ,എന്റെ തോമാസ്ലീഹായ്ക്കു നന്ദി ,ഒരു വലിയ സിനിമ ഷൂട്ട് തീർന്നു നിൽക്കുന്ന ഇ സമയത്തു ആരുടെയും പേരുകൾ പരാമർശിക്കുന്നില്ല , എല്ലാവരും വളരെ അൽമാർത്ഥമായി എന്നോട് കൂടെനിന്നു , ഇ സിനിമയുമായി സഹകരിച്ച എല്ലാവരും എനിക്ക് വളരെ വേണ്ടപ്പെട്ടവരാണ് കാരണം ഇ സിനിമ ഒരുതരത്തിൽ അല്ലെങ്കിൽ വേറൊരു തരത്തിൽ എന്റെ ജീവിതത്തോട് അടുത്ത് നില്കുന്നു അതുകൊണ്ടു എല്ലാവര്ക്കും നന്ദി ഇനിയും നിങ്ങളുടെ പ്രാർത്ഥനയും ,സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നു എന്നാലും കുറച്ചു പേരുകൾ പറയാതിരിക്കാൻ പറ്റില്ല നന്ദി ,മമ്മുക്ക ,രാജകിരൺ സർ ,അജയ് വാസുദേവ് (a special thanks ) ,dixon ,
