സിനിമാ പ്രേമികളെയും സോഷ്യൽ മീഡിയയെ ഒന്നാകെയും പിടിച്ച് കുലുക്കാൻ പോന്ന ഒരു മരണ മാസ്സ് അടാർ ഐറ്റം ഇന്ന് ഫസ്റ്റ് ലുക്ക് ആയി പുറത്തുവരും.
ഷൈലോക്കിലെ മെഗാസ്റ്റാറിന്റെ ആ അവതാരപ്പിറവി കാണാൻ ഇനി ഏതാനും സമയങ്ങൾ മാത്രം !
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് ഒരുക്കുന്ന ഷൈലോക്കിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇന്ന് വൈകുന്നേരം ഏഴു മണിയ്ക്ക് പുറത്തുവിടുന്നത്.
ഗുഡ് വിൽ എന്റർടൈൻമെന്റ് നിർമ്മിച്ച ഷൈലോക്കിൽ കഴുത്തറുപ്പൻ പലിശക്കാരനായ ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഒരു എക്സ്ട്രീം മാസ്സ് ഹീറോ പരിവേഷമുള്ള മെഗാസ്റ്റാറിന്റെ കിടിലം കഥാപാത്രമാകും ഷൈലോക്കിലേത്. മറ്റൊരു രാജമാണിക്യം എന്നാണു അണിയറയിലുള്ള സംസാരം… എന്തായാലും ഇന്നത്തെ ഈ ഫസ്റ്റ് ലുക്ക് കണ്ടു ഞെട്ടാൻ റെഡിയായിക്കോ…. !!!