ഷൈലോക്കിന്റെ ബോക്സ് ഓഫീസ് കുതിപ്പ് തുടരുന്നു! 2020ന് മെഗാസ്റ്റാറിന്റെ ബ്ലോക്ക്ബസ്റ്റർ തുടക്കം!
അജയ് വാസുദേവ് സംവിധാനം ചെയ്ത ഷൈലോക്ക് ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനം തുടർന്ന് ബ്ലോക്ക്ബസ്റ്ററിലേക്ക് കുതിക്കുന്നു.ആരാധകരും കുടുംബ പ്രേക്ഷകരും ഒരേ മനസ്സോടെ സ്വീകരിച്ച ചിത്രത്തിന് അഞ്ചാം ദിനം പിന്നിടുമ്പോഴും മിക്ക കേന്ദ്രങ്ങളിലും ഹൗസ്സ്ഫുൾ ഷോകളാണ് . ഷൈലോക്കിന് കേരളത്തിലുടനീളം നൂറിലധികം സ്പെഷ്യൽ ഷോകളാണ് ഓരോ ദിവസവും.
മാസും ആക്ഷനും കോമഡിയും സെന്റിമെന്റ്സും എല്ലാം നിറഞ്ഞ തകർപ്പൻ എന്റർടൈനറുമായി 2020ന് ഗംഭീര തുടക്കമാണ് മെഗാസ്റ്റാർ നൽകിയിരിക്കുന്നത്. മമ്മൂട്ടിയുടെ തകർപ്പൻ പ്രകടനം തന്നെയാണ് ഷൈലോക്കിലെ പ്രധാന ഹൈലൈറ്റ്.
സാമ്പത്തിക ബാധ്യതകൾ മൂലം ഷൂട്ടിംഗ് മുടങ്ങിക്കിടക്കുന്ന സിനിമാനിര്‍മാതാക്കളുടെ കണ്‍കണ്ട ദൈവമായ ബോസ് എന്ന കഥാപാത്രമായി മമ്മൂട്ടി ആദ്യാവസാനം നിറഞ്ഞാടിയപ്പോൾ രാജ് കിരൺ അടക്കമുള്ള സഹ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പുറമെ മറ്റ് വിദേശ രാജ്യങ്ങളിലും ഷൈലോക്ക് തരംഗം സൃഷ്ടിക്കുന്നു.ഗുഡ്വിൽ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിച്ച ഷൈലോക്കിന്റെ ഗംഭീര വിജയം മലയാള സിനിമയ്ക്ക് തന്നെ പുത്തൻ ഉണർവ് സമ്മാനിക്കുന്നു.
