ഷൈലോക്കിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്കാണ് സൂര്യാ ടിവി സ്വന്തമാക്കിയത്.
ചിത്രീകരണം തുടങ്ങി ചുരുങ്ങിയ ദിവസങ്ങൾ പിന്നിടുമ്പോഴേക്കും ഷൈലോക്കിന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് സൂര്യ ചാനൽ.
റെക്കോർഡ് തുകയ്ക്കാണ് സൂര്യ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്.
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് ഒരേസമയം മലയാളത്തിലും തമിഴിലുമായാണ് ചിത്രീകരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമകൾ നേടുന്ന തുടർ വിജയമാണ് സാറ്റലൈറ്റ് റൈറ്റ് ഇത്രയും വേഗത്തിൽ വിറ്റുപോകാൻ കാരണം. സൂര്യ ടിവിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് ഷൈലോക്കിന്റെ ചാനൽ റൈറ്റ് സ്വന്തമാക്കിയത്.
മമ്മൂട്ടിക്കൊപ്പം തമിഴിലെ പ്രശസ്ത നടൻ രാജ് കിരൺ, മീന തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഷൈലോക്ക് ക്രിസ്മസ് റിലീസായാണ് പ്ലാൻ ചെയ്യുന്നത്. ഗുഡ് വിലിന്റെ സിനിമകളിൽ ഏറ്റവും ഉയർന്ന സാറ്റലൈറ്റ് ലഭിക്കുന്ന ചിത്രമാണ് ഷൈലോക്ക് എന്ന് ജോബി ജോർജ്ജ് മമ്മൂട്ടി ടൈംസിനോട് പറഞ്ഞു.