രണ്ടാം വാരത്തിലും ബോക്സ്ഓഫീസിൽ ഗാനഗന്ധർവന്റെ വിളയാട്ടം
ബിഗ് ബജറ്റ് അന്യഭാഷാ ചിത്രങ്ങൾ അടക്കം നിരവധി ചിത്രങ്ങളാണ് ഈ ആഴ്ച തിയേറ്ററിൽ എത്തിയത്. പുതിയ ചിത്രങ്ങളുടെ കുത്തൊഴുക്കിലും ഫാമിലി പ്രേക്ഷകരുടെ പിന്തുണയോടെ രമേശ് പിഷാരടി മമ്മൂട്ടി ടീമിന്റെ ഗാനഗന്ധർവൻ രണ്ടാം വാരത്തിലും ബോക്സ്ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.
പൂജ അവധി ദിവസങ്ങളും ഞായറാഴ്ചയും എല്ലാം കൂടി ഈ വാരം ചിത്രത്തിന് തിരക്ക് വർധിക്കുകയാണ്.
ഇന്നലെ (ഞായറാഴ്ച ) മിക്ക കേന്ദ്രങ്ങളിലും ഹൌസ് ഫുൾ ആയാണ് ചിത്രം പ്രദർശിപ്പിച്ചത്. പല സ്ഥലങ്ങളിലും ഹെവി റിട്ടേൺ ആയിരുന്നു. ഫാമിലി ഓഡിയൻസാണ് കൂടുതലായും ചിത്രം കാണാൻ എത്തുന്നത്. കൊച്ചി ലുലു പി വി ആറിൽ ഇന്നലെ എല്ലാ ഷോയും ഫുൾ ഹൗസിലാണ് പ്രദർശിപ്പിച്ചത്. മെയിൻ സെന്ററുകളിലും നല്ല തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. പത്താം ദിവസമായ ഇന്നലെ തിരുവനന്തപുരം കാർണിവൽ സിനിമാസ്സിൽ മികച്ച ബുക്കിങ് ആയിരുന്നു.തൃശൂർ ഇനോക്സ്, തൃപ്രയാർ ജെ കെ സിനിമാസ് തുടങ്ങി പല മൾട്ടി സ്റ്റേഷനിലും ഇന്നലെ ഫുൾ ഹൗസിലാണ് ചിത്രം പ്രദർശിപ്പിച്ചത്. ആലപ്പുഴ കൈരളി ശ്രീ യിൽ ഇന്നലെ സെക്കൻഡ് ഷോ ഹൌസ് ഫുൾ ആയിരുന്നു. കൊടുങ്ങല്ലൂർ കാളീശ്വരി, തലശ്ശേരി കാർണിവൽ, ചേർത്തല പാരഡൈസ്, ഇടപ്പള്ളി വനിത, ഹരിപ്പാട് എസ എൻ , അങ്കമാലി കാർണിവൽ തുടങ്ങി 80 % സെന്ററുകളിലും ഹെവി ബുക്കിംഗും ഹൌസ് ഫുള്ളുമായിരുന്നു.
പൂജ അവധി കൂടി ആയതോടെ ഇന്നും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. കോഴിക്കോട് രാധ മാറ്റിനിയ്ക്ക് സ്ത്രീകളുടെയും യുവാക്കളുടെയും നീണ്ട ക്യൂ ആയിരുന്നു.
കൊച്ചി,തിരുവനന്തപുരം,തൃശൂർ മൾട്ടി സ്റ്റെഷനുകളിൽ മികച്ച ബുക്കിങ് ആണ് ഇന്നും. കരുനാഗപ്പള്ളി, കൊല്ലം തുടങ്ങി ഇന്നും മിക്ക സ്റ്റേഷനുകളിലും ഗാനഗന്ധർവൻ മികച്ചു നിൽക്കുന്നു.
ഈ വരം പുതിയ പല ചിത്രങ്ങളും എത്തിയെങ്കിലും ഫാമിലി പ്രേക്ഷകരുടെ ആദ്യ ചോയ്സ് ഗാനഗന്ധർവൻ തന്നെയാണ്. നല്ല കുടുംബചിത്രമെന്ന മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് ഏറെ ഗുണം ചെയ്യുന്നു. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ കളക്ഷനിൽ ചെറിയ കുറവ് വന്നപ്പോൾ ചിത്രം പരാജയമായി എന്നുള്ള രീതിയിൽ സോഷ്യൽ മീഡിയയിൽ ചിലർ ആഘോഷമാക്കിയിരുന്നു.
എന്നാൽ ചിത്രത്തെ ഡീഗ്രേഡ് ചെയ്യാനുള്ള ചിലരുടെ ശ്രമത്തെ രമേശ് പിഷാരടി ഹൌസ് ഫുൾ ബോഡ് ചിത്രം അടക്കം പോസ്റ്റ് ചെയ്തു നരസിംഹത്തിൽ നന്ദഗോപാൽ മാരാർ പറയുന്ന ഒരു ഡയലോഗ് കൊണ്ടാണ് ഫേസ് ബുക്കിൽ മറുപടി പറഞ്ഞത്.
” സത്യം മറച്ചു വെക്കാം വളച്ചൊടിക്കാം …പക്ഷെ ഒരുനാൾ അത് മറനീക്കി പുറത്തുവരിക തന്നെ ചെയ്യും.
നിറഞ്ഞ സദസ്സുകളിൽ രണ്ടാം വാരം…” എന്നാണു പിഷാരടി കുറിച്ചത്.
പൂജ അവധി ദിവസങ്ങൾ കൂടി കണക്കാക്കിയാൽ ഈ ആഴ്ചയും ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കും എന്നാണു തിയേറ്റർ വൃത്തങ്ങൾ നൽകുന്ന സൂചന. ഓണചിത്രങ്ങൾക്കു പോലും ലഭിക്കാത്ത സ്വീകാര്യതയാണ് ഗാനഗന്ധർവനു ലഭിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
kamal prem
October 16, 2019 at 7:23 AM
very very nice movie… പ്രഹസന ഡയലോഗ് ഉം , ഊള കോമേഡിയും ഇല്ലാത്ത മികച്ച സിനിമയാണ് മമ്മൂട്ടിക്കയുടെ ഗാനഗന്ധർവൻ … thanks to Ramesh Pisharody