ഒരു ഇന്ത്യൻ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം ഞാന്‍ പ്രകാശന്‍ ചിത്രീകരണം പൂര്‍ത്തിയായി. വളരെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് ഞാൻ പ്രകാശൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്തിരുന്നു.16 വർഷങ്ങൾക്കു ശേഷമാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നത്.
നിഖില വിമലാണ് ഫഹദിന്റെ നായിക. ചിത്രത്തിൽ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപൊട്ടിക്കുന്നുണ്ട്. കെപിഎസി ലളിത, സബിതാ ആനന്ദ്, വീണാ നായര്‍, മഞ്ജുള, ജയശങ്കര്‍, മുന്‍ഷി ദിലീപ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
എസ് കുമാര്‍ ക്യാമറയും ഷാന്‍ റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. ജോമോന്റെ സുവിശേഷങ്ങൾ എന്ന ദുൽഖർ ചിത്രത്തിന് ശേഷം ഫുൾ മൂൺ മൂവീസിന്റെ ബാനറിൽ സേതു മണ്ണാർക്കാട് ആണ് ഈ ചിത്രം നിർമിക്കുന്നത്.