‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘ജാക്ക് ആൻഡ് ജിൽ’ ചിത്രീകരണം ആരംഭിച്ചു.മഞ്ജു വാരിയരും, കാളിദാസ് ജയറാമും, സൗബിൻ ഷാഹിറുമാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.നെടുമുടി വേണു, അജു വർഗീസ്, സുരാജ് വെഞ്ഞാറമ്മൂട്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്.സുരേഷ് കുമാർ രവീന്ദ്രൻ, വിജേഷ് തോട്ടിങ്ങൽ എന്നിവർ ചേർന്നാണ് സംഭാഷണം രചിച്ചത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന ബിഗ് ബജറ്റ് ചിത്രത്തിനു മുൻപ് ഈ ചിത്രം പൂർത്തീകരിക്കാനാണ് പദ്ധതിയിടുന്നത്.