മമ്മൂട്ടിയുടെ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘വണ്‍’ ഏപ്രില്‍ ആദ്യവാരം തീയ്യറ്ററുകളിൽ എത്തും. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് ബോബി – സഞ്ജയ് ആണ്. വിഷു റിലീസ് ആയാണ് ചിത്രം തീയ്യറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ വൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ആദ്യ ടീസറിന് ഗംഭീര അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.മമ്മൂട്ടി ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി കഥാപാത്രം ചെയ്യുന്നത്. തമിഴ് ചിത്രം മക്കൾ ആച്ചി, തെലുഗ് ചിത്രം യാത്ര എന്നീ ചിത്രങ്ങളിലാണ് മമ്മൂട്ടി നേരത്തെ മുഖ്യമന്ത്രി കഥാപാത്രം അവതരിപ്പിച്ചത്. മലയാളത്തിൽ ഇതാദ്യമായാണ് മമ്മൂട്ടി മുഖ്യമന്ത്രി കഥാപാത്രവുമായി എത്തുന്നത്.
കേരള മുഖ്യമന്ത്രി കടയ്‌ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. സാധാരണക്കാരന്‍റെ രാഷ്ട്രീയം പറയുന്ന ചിത്രമായിരിക്കും വണ്‍ എന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍.ജോജു ജോര്‍ജ്ജും മുരളി ഗോപിയും വളരെ ശക്തമായ കഥാപാത്രങ്ങളെയാണ് ഈ സിനിമയില്‍ അവതരിപ്പിക്കുന്നത്. നിമിഷ സജയന്‍, ഗായത്രി അരുണ്‍, മധു, സലീം കുമാർ, ജഗദീഷ്, രഞ്ജിത്ത്, ബാലചന്ദ്ര മേനോൻ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജനങ്ങൾ ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ബാദുഷയാണ്. ചിത്രത്തിന്റെ മ്യൂസിക്കും, ബാക്ക്ഗ്രൗണ്ട് സ്കോറും നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഇച്ചായീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീലക്ഷ്മി ആർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം ആൻ മെഗാ മീഡിയ തീയ്യറ്ററുകളിൽ എത്തിക്കും.