Connect with us

Hi, what are you looking for?

Latest News

സിനിമയിൽ താൻ സിംഹാസനങ്ങൾ ആഗ്രഹിച്ചിട്ടില്ല.തനിക്ക് ഇരിക്കാൻ മലയാള സിനിമയിൽ ഒരു ബെഞ്ചെങ്കിലും എല്ലാക്കാലവും കാണും – മമ്മൂട്ടി

നാല് പതിറ്റാണ്ടോളമായി മലയാളസിനിമയുടെ താര സിംഹാസനത്തിൽ കരുത്തോടെ നിലയുറപ്പിച്ച്‌ അന്യഭാഷകളിലെ ഗംഭീര കഥാപാത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയുടെ മുഖം എന്ന വിശേഷണം സ്വന്തമാക്കി തന്റെ അഭിനയ സപര്യ തുടരുന്ന നടനാണ് മമ്മൂട്ടി. എന്നാൽ മലയാള സിനിമയിൽ തനിക്ക് സിംഹാസനങ്ങൾ ഒരുക്കിയില്ലെങ്കിലും തനിക്ക് അനുവദിക്കപ്പെട്ട ഒരു ബെഞ്ചെങ്കിലും ഇവിടെ എക്കാലവും ഉണ്ടാകുമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. തിരുവനന്തപുരം കേസരി പ്രസ്‌ക്ലസ് സംഘടിപ്പിച്ച കേസരി ഫിലിം ക്ലബ്ബിന്റെ ഉദ്ഘാടനവേദിയിലാണ് മെഗാ സ്റ്റാറിന്റെ പ്രതികരണം.സത്യന്റെ സിംഹാസനം അലങ്കരിക്കാൻ കഴിവുള്ള മലയാളത്തിലെ മറ്റൊരു നടൻ എന്നാണ് സിനിമയിലേക്ക് എത്തിയപ്പോൾ മമ്മൂട്ടിയെ പലരും വിശേഷിപ്പിച്ചത് . എന്നാൽ ഇത്തരം സിംഹാസങ്ങനങ്ങളൊന്നും താൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.സിനിമയിൽ ഒഴിച്ചു കൂട്ടാൻ കഴിയാത്ത മേഖലയാണ് മാധ്യമങ്ങളെന്നും ഒരു മാധ്യമസ്ഥാപനത്തിന്റെ ചുമതലയുള്ള ആളെന്ന രീതിയിൽ പത്ത് ശതമാനം മാധ്യമ പ്രവർത്തകനാണ് താനെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.തന്റെ കരിയറിന്റെ എല്ലാ ഘട്ടങ്ങളിലും കഥാപാത്രങ്ങളിൽ വ്യത്യസ്ത പുലർത്തുവാൻ ശ്രമിച്ചിട്ടുള്ള മമ്മൂട്ടി തമിഴിലും തെലുഗിലും ഇടവേളയ്ക്ക് ശേഷം എത്തിയ യാത്ര, പേരൻപ് എന്നീ സിനിമകളിലൂടെ 2019 ന് ഗംഭീര തുടക്കമാണ് നൽകിയത്. പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി ഈ സിനിമകൾ വാൻ വിജയങ്ങളാകുമ്പോൾ ഇനി വരാനിരിക്കുന്ന സിനിമകളും ആരാധകരിലും ആസ്വാദകരിലും വൻ പ്രതീക്ഷകൾ ഉണർത്തുന്നവയാണ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...