ആറു മാസം മമ്മൂട്ടിക്കൊപ്പം : കട്ട മമ്മൂട്ടി ഫാൻ ആയ ബൈജു എഴുപുന്നയുടെ ലൊക്കേഷൻ വിശേഷങ്ങൾ ഇങ്ങനെ.. !
മധുരരാജാ… ഗാനഗന്ധർവൻ… മാമാങ്കം…
മൂന്നു മമ്മൂട്ടി സിനിമകളിലുമായി ബൈജു എഴുപുന്ന എന്ന നടൻ ആറു മാസക്കാലമാണ് മമ്മൂട്ടി ചിത്രങ്ങളുടെ ഭാഗമായത്.
ഒരു കടുത്ത മമ്മൂട്ടി ആരാധകനായ ബൈജു എഴുപുന്ന മമ്മൂട്ടി പടങ്ങളിൽ ഒരു ചെറിയ വേഷമായാലും അത് സന്തോഷത്തോടെ സ്വീകരിക്കും. ബൈജുവിനു മമ്മൂട്ടി സഹപ്രവർത്തകൻ മാത്രമല്ല, തന്റെ ആരാധനാപാത്രം കൂടിയാണ്. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുക എന്ന മോഹത്തേക്കാളുപരി ലൊക്കേഷനിൽ മമ്മൂട്ടിക്കൊപ്പം സമയം ചെലവഴിക്കുന്നതിന്റെ സന്തോഷമാണ് ബൈജുവിന്.
പോക്കിരിരാജയിൽ ബൈജു എഴുപുന്നയുടെ കഥാപാത്രം പറയുന്നൊരു ഡയലോഗുണ്ട്, “ആക്ടിംഗിലായാലും ജീവിതത്തിലായാലും ഞങ്ങളുടെ അണ്ണൻ തോൽക്കുന്നത് ഞങ്ങൾ ഫാൻസിനു ഇഷ്ടമല്ല “.. തിയേറ്ററിൽ ഫാൻസുകാരുടെ കൈയടി നേടിയ ആ ഡയലോഗ് ബൈജു എന്ന മമ്മൂട്ടി ആരാധകന്റെ ശബ്ദം കൂടിയാണ്.
മധുരരാജായിൽ രാജയുടെ ഗ്യാങ്ങിലുള്ള ഒരാളായി അഭിനയിച്ച ബൈജു ഗാനഗന്ധർവനിൽ ഒരു ഗിറ്റാറിസ്റ്റിന്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടത്.
ചരിത്ര സിനിമയായ മാമാങ്കത്തിൽ കോന്തി നായർ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മമ്മൂട്ടിയുടെ ചരിത്ര സിനിമകളായ ഒരു വടക്കൻ വീരഗാഥയും പഴശ്ശിരാജയും കണ്ടു ഒരു ഫാന്സുകാരനായി കൈയടിച്ചും ആർപ്പുവിളിച്ചും നടന്ന ബൈജുവിന് മമ്മൂട്ടിക്കൊപ്പം മാമാങ്കം പോലൊരു ചരിത്ര സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രിൽ ഇപ്പോഴും മാറിയിട്ടില്ല. മാമാങ്കത്തിൽ മമ്മൂട്ടിക്കൊപ്പമുള്ള കോമ്പിനേഷൻ സീനുകൾ ഉണ്ട് ബൈജുവിന്. പ്രത്യേകിച്ചും തിയേറ്ററിൽ ഏറെ കൈയടി നേടിയ മമ്മൂട്ടിയുടെ പെൺവേഷം ഉള്ള സീനിൽ കലന്തൻ നായർ എന്ന കഥാപാത്രമായി ബൈജു വേഷമിട്ടത്. മാമാങ്കം തിയേറ്ററുകളിൽ ചരിതവിജയം നേടി മുന്നേറുന്നതിന്റെ സന്തോഷത്തിലാണ് ബൈജു.