ഒരു പേരിൽ എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ട്… എന്നാൽ ഒരു സിനിമയുടെ പേരിൽ (ടൈറ്റിൽ) ഒരുപാട് കാര്യങ്ങൾ ഉണ്ട്. സിനിമയുടെ കഥയ്ക്ക് അനുയോജ്യമായ, പ്രേക്ഷകനെ ആകർഷിക്കുന്ന ഒരു ടൈറ്റിൽ കണ്ടെത്തുക അത്ര എളുപ്പമല്ല. ഇക്കാര്യത്തിൽ സത്യൻ അന്തിക്കാട് മറ്റു സംവിധായകരിൽ നിന്ന് വ്യത്യസ്തനാകുന്നത് തന്റെ സിനിമകൾക്ക് പേരിടുന്ന കാര്യത്തിലാണ്.
പലപ്പോഴും സിനിമകളുടെ ഷൂട്ടിംഗ് പൂർത്തിയായ ശേഷമാണ് സത്യൻ തന്റെ സിനിമകൾക്ക് പേരിടുക.
ഇപ്പോഴിതാ ഇക്കാര്യത്തിൽ അച്ഛന്റെ പാത പിന്തുടരുകയാണ് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ.
ദുൽഖർ സൽമാൻ നിർമ്മിച്ച് അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന ദുൽഖർ -സുരേഷ് ഗോപി ചിത്രം ഫെബ്രുവരി ഏഴിന് തോയേറ്ററുകളിൽ എത്തുകയാണ്. റിലീസ് ഡേറ്റ് തീരുമാനിച്ച ശേഷമാണ് അനൂപ് സത്യൻ തന്റെ ആദ്യ സിനിമയ്ക്ക് പേരിടുന്നത്. ‘ ‘വരനെ ആവശ്യമുണ്ട് ‘ എന്നാണു അനൂപ് സത്യൻ -ദുൽഖർ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പമാണ് ടൈറ്റിലും പുറത്തുവിട്ടത്.
ദുൽഖറും സുരേഷ്ഗോപിയും നായകരാകുന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനും ശോഭനയുമാണ് നായികമാർ.
അനൂപ് സത്യന്റെ ആദ്യ ചിത്രമെന്ന പോലെ ദുൽഖർ നിമ്മിക്കുന്ന ചിത്രങ്ങളിൽ ആദ്യം തിയേറ്ററുകളിൽ എത്തുന്ന ചിത്രമെന്ന പ്രത്യേകതയും ‘വരനെ ആവശ്യമുണ്ട്’ എന്ന ഈ ചിത്രത്തിനുണ്ട്.
ദുൽഖർ പ്രൊഡക്ഷന്സിനുവേണ്ടി എം സ്റ്റാർ ഫിലിംസും വേഫെയറർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി ഏഴിന് പ്ലേ ഹൌസ് തിയേറ്ററുകളിൽ എത്തിക്കും.
