റോട്ടർഡാം തുടങ്ങിയ ലോക പ്രശസ്തങ്ങളായ അന്തർദേശീയ ചലച്ചിത്ര മേളകളിലും ഗോവയിൽ നടന്ന രാജ്യാന്തര ചലച്ചിത്ര മേളയിലും നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ നേടിയ പേരൻപിന് കേരളത്തിൽ നടന്ന ആദ്യ പ്രദർശനത്തിലും ഗംഭീര സ്വീകരണം.ചലച്ചിത്ര രംഗത്തെ പ്രമുഖ വ്യക്തികളും, സിനിമയുടെ അണിയറ പ്രവർത്തകരും അടക്കം പങ്കെടുത്ത പ്രീമിയർ ഷോ കൊച്ചി ലുലു മാളിലാണ് നടന്നത്.
സിനിമയേയും അമുദവൻ ആയുള്ള മമ്മൂട്ടിയുടെ പ്രകടനത്തേയും പ്രദർശനം കണ്ടവർ മുക്തകണ്ഠം പ്രശംശിച്ചു.
ചില പ്രമുഖ വ്യക്തികളുടെ പ്രതികരണങ്ങൾ
“അഭിനയ സമൃദ്ധമാണ് മമ്മൂട്ടി .എത്ര കോരിയെടുത്താലും തീരാത്ത അക്ഷയ ഖനിയാണ് മമ്മൂക്ക” : രഞ്ജി പണിക്കർ
“കാലം കഴിയുംതോറും വീഞ്ഞിന് വീര്യം കൂടുമെന്ന് പറയുന്നത് പോലെ കാലം കഴിയും തോറും അഭിനയിച്ച് വിസ്മയിപ്പിക്കുകയാണ് മമ്മൂട്ടി” : ബി.ഉണ്ണികൃഷ്ണൻ
“എന്നെ വല്ലാതെ ഉലച്ചു കഴിഞ്ഞു പേരൻപിലെ മമ്മൂക്ക” : സിബി മലയിൽ
“ലോകം കണ്ട മികച്ച നടൻമാരിൽ ഒരാളാണ് മമ്മൂക്ക ഓരോ പ്രേക്ഷകന്റെയും ഹൃദയത്തെ ശുദ്ധീകരിക്കാൻ കഴിവുള്ള സിനിമയാണ് പേരൻപ്” : ബാലചന്ദ്രൻ ചുള്ളിക്കാട്
” ഒരു സിനിമ കണ്ട് അതിശയിച്ച് പോയിരിക്കുകയാണ് ഞാൻ, മലയാളത്തിലെ എക്കാലത്തെയും പുതുമുഖ നടനാണ് മമ്മൂക്ക” : സത്യൻ അന്തിക്കാട്
“ഇത് പോലെ സൂക്ഷ്മാംശങ്ങൾ അഭിനയിക്കാൻ കഴിയുന്ന ഇന്ത്യയിൽ ഒരേ ഒരു നടനെയുള്ളു അത് മമ്മൂക്കയാണ് അത് കൊണ്ടാണ് ഇന്നും അന്യ ഭാഷ സംവിധായകർ മമ്മൂട്ടിയെ തേടി വരുന്നത്
അത് കൊണ്ടാണ് ജബ്ബാർ പട്ടേൽ അംബേദ്ക്കർ ആയി മമ്മൂക്കയെ തിരഞ്ഞെടുത്തത് പേരൻപിലൂടെ ദേശീയ അവാർഡ് മലയാളത്തിൽ വീണ്ടും എത്തും” : കമൽ
“മമ്മൂക്കയുടെ കണ്ഠം ഇടറിയാൽ, മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ നമ്മളുടെ കണ്ഠം ഇടറും, നമ്മളും കരയും”
:ലിജോ ജോസ് പെല്ലിശ്ശേരി
“പണ്ട് തനിയാവർത്തനം കണ്ട് ഞാൻ കരഞ്ഞിട്ടുണ്ട് അന്ന് മുതൽ പ്രതിഞ്ജ എടുത്തതാണ് ഇനി ഞാൻ ഒരിക്കലും കരയില്ല എന്ന് അല്ലെങ്കിൽ ഒരു നടനും എന്നെ കരയിപ്പിക്കാൻ കഴിയില്ല എന്ന്
ഈ ദിവസം വരെ ഞാൻ ജയിച്ചു പക്ഷേ ഇന്ന് ഞാൻ കരഞ്ഞു ഞാൻ വീണ്ടും തോറ്റു എന്നെ വീണ്ടും കരയിപ്പിച്ചത് മമ്മൂക്കയാണ് എന്നെ വീണ്ടും മമ്മൂക്ക തോൽപ്പിച്ചു” : എസ്.എൻ. സ്വാമി