സുഗീതിന്റെ ചിത്രത്തിൽ ആദ്യമായാണ് ദിലീപ് നായകനാകുന്നത്. ഊട്ടിയാണ് പ്രധാന ലൊക്കേഷൻ.
ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സുഗീതിന്റെ ചിത്രത്തിൽ ദിലീപ് ആദ്യമായി നായകനാകുന്നു. ദിലീപിനൊപ്പം ഒരു കൂട്ടം കുട്ടികളും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ഊട്ടിയാണ്. കിനാവള്ളിയാണ് സുഗീത് ഒടുവിൽ ചെയ്ത ചിത്രം. ആസിഫ് അലിയെ നായകനാക്കി പറന്ന് പറന്ന് എന്നൊരു ചിത്രവും സുഗീത് പ്ലാൻ ചെയ്യുന്നുണ്ട്.
സ്പീഡ് ട്രാക്കിനു ശേഷം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ജാക്ക് ആൻഡ് ഡാനിയല്‍ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണിപ്പോൾ ദിലീപ്. കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.
ദിലീപും സിദ്ധിക്കും ഒന്നിച്ച ശുഭരാത്രി തിയേറ്ററുകളിൽ മികച്ച അഭിപ്രായവും കളക്ഷനും നേടി മുന്നേറുന്നു.
ക്യാമറാമാൻ രാമചന്ദ്രബാബു സംവിധാനം ചെയ്യുന്ന പ്രൊഫസർ ഡിങ്കൻ, മേരാ നാം ഷാജിയ്ക്കു ശേഷം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രം, നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ, റാഫിയുടെ തിരക്കഥയിൽ പി ബാലചന്ദ്രകുമാർ സംവിധാനം ചെയ്യുന്ന പിക്ക് പോക്കറ്റ് എന്നിവയാണ് ദിലീപ് കമ്മിറ്റ് ചെയ്തിട്ടുള്ള മറ്റു ചിത്രങ്ങൾ.