സൂര്യയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകൻ കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മലയാളികളുടെ പ്രിയതാരം മോഹൻലാൽ വില്ലൻ കഥാപാത്രമായി എത്തുന്നു. ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. 100 കോടിയോളം ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ സൂര്യ നാല് വ്യത്യസ്ത ഗെറ്റപ്പിൽ എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ലണ്ടനിൽ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. യന്തിരൻ 2, കത്തി എന്നീ ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ച ലൈക പ്രൊഡക്ഷൻസാണ് നിർമ്മാണം. ജൂൺ 30ന് മോഹൻലാൽ ഈ ചിത്രത്തിൽ ജോയിൻ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.