സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് ഈ കൊച്ചു മമ്മൂട്ടി ആരാധിക
ഐമി നാഷ് എന്ന കൊച്ചുമിടുക്കി ഇന്ന് ഏറെ പ്രശസ്തയാണ്. മമ്മൂട്ടിയുടെ കട്ട ഫാനായ ഈ കൊച്ചുമിടുക്കിയുടെ മധുരരാജയായുള്ള ടിക് ടോക്കും രാജയുടെ പോസ്റ്റർ പിടിച്ചുള്ള ഫോട്ടോസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ആക്ഷൻ കിങ് പീറ്റർ ഹെയിൻ തന്റെ ഫേസ് ബുക്ക് പേജിൽ ഈ മിടുക്കിയുടെ ഫോട്ടോ ഷെയർ ചെയ്തതോടെ ഒറ്റ ദിവസം കൊണ്ട് ഐമി നാഷ് താരമായി മാറി. പതിനായിരക്കണക്കിന് ലൈക്കും ഷെയറും ആയിരത്തോളം കമ്മന്റുകളുമായി പീറ്റർ ഹെയിൻറെ പോസ്റ്റ് ആരാധകർ ആഘോഷമാക്കി.
നിരവധി പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഐമി അർജൻറ്റീന ഫാൻസ് കാട്ടൂർക്കടവ് എന്ന ചിത്രത്തിൽ ഒന്ന് മുഖം കാണിച്ചിട്ടുമുണ്ട്.
മമ്മുക്കയുടെ വലിയ ആരാധികയാണ് ഐമി. മധുരരാജ ഇറങ്ങാൻ ആവേശത്തോടെ കാത്തിരിക്കുകയാണ് മമ്മൂട്ടിയുടെ ഈ കൊച്ചു ആരാധിക. മമ്മൂക്കയെ ഒന്ന് നേരിൽ കാണണം എന്നാണ് ഐമി നാഷിന്റെ ഏറ്റവും വലിയ ആഗ്രഹം.
മലപ്പുറം പാണ്ടിക്കാട് സ്വദേശി നൗഷാദിന്റെയും റുമൈഷ ഷിറിന്റെയും മകളായ ഐമി തന്റെ രണ്ടാം വയസ്സിലാണ് ആദ്യമായി ഒരു പരസ്യ ചിത്രത്തിനായി ക്യാമറക്കു മുൻപിൽ നിൽക്കുന്നത്.
കിഡ്സ് ഷർട്ട് കമ്പനിയായ kapiyo യുടെ ബ്രാൻഡ് അംബാസിഡർ ആണ് ഐമി.

അർജന്റീന ഫാൻസ് കാട്ടൂർക്കടവിൽ
