Connect with us

Hi, what are you looking for?

Latest News

സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ജോൺ അബ്രഹാം പാലക്കൽ, പതിനെട്ടാം പടിയുടെ ഏറ്റവും പുതിയ സ്റ്റിൽ പുറത്ത്!!

ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പതിനെട്ടാം പടി. ശങ്കർ രാമകൃഷ്ണന്റേത് തന്നെയാണ് തിരക്കഥയും. ഉറുമി, നത്തോലി ഒരു ചെറിയ മീനല്ല, മൈ സ്റ്റോറി എന്നീ സിനിമകൾക്കും അദ്ദേഹം തിരക്കഥ എഴുതിയിട്ടുണ്ട്.
ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിയും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ജോൺ എബ്രഹാം പാലക്കൽ എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

ജോൺ എബ്രഹാം പാലക്കൽ എന്ന കഥാപാത്രമായി അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള മമ്മൂട്ടിയുടെ കിടിലം ഫോട്ടോ സോഷ്യൽ മീഡിയയെ ഇളക്കിമറിക്കുകയാണ്. തന്റെ എഫ് ബി പേജിൽ മമ്മൂട്ടി തന്നെ ഷെയർ ചെയ്ത ഫോട്ടോ മൂന്നുമണിക്കൂറിനുള്ളിൽ 57,000 പേർ ലൈക്ക് ചെയ്യുകയും ആറായിരത്തോളം ആളുകൾ അത് ഷെയർ ചെയ്യുകയും ചെയ്തു. ഞായറാഴ്ച രാത്രി വളരെ വൈകിയാണ് ഫോട്ടോ പോസ്റ്റ്‌ ചെയ്യുന്നത്. എന്നിട്ടും ഇത്രയധികം ലൈക്കും ഷെയറും ആ ഫോട്ടോ നേടിയത് അത്ഭുതാവഹം എന്നാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച. നീട്ടിവളർത്തിയ മുടിയും താടിയുമായി മമ്മൂട്ടി പ്രത്യേക ഗെറ്റപ്പിലാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

പതിനെട്ടാം പടി എന്ന ഈ ചിത്രം അതിജീവനത്തിന്റെ കഥയാണ് പറയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചിത്രം വൈകാതെ ലോകമെമ്പാടും പ്രദർശനത്തിന് എത്തും.ഈ ഒരൊറ്റ സ്റ്റിൽ കൊണ്ടുമാത്രം ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published.

Advertisement

Related Articles

Latest News

മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...

Latest News

അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...

Reviews

സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...