സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്കേ ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുകയുള്ളുവെന്നും, സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിതെന്നും മലയാളത്തിന്റെ മഹാനടൻ.സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന പ്രശസ്തമായ പൊങ്കാല മഹോത്സവത്തിനോടനുബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെയാണ് മമ്മൂട്ടി ഇങ്ങനെ പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് – “ഇതുപോലെ ഒരേയൊരു ലക്ഷ്യത്തിലേക്കും ആഗ്രഹത്തിലേക്കും ഇത്രയും ആളുകൾ കൂടുകയും മനസ്സു നിറഞ്ഞ് ദേവിയെ അല്ലെങ്കിൽ ദൈവത്തിനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ഒരു അവസരം എന്ന് പറയുമ്പോൾ, ഏത് ദൈവമാണ് നിങ്ങളെ അനുഗ്രഹിക്കാത്തത്?എല്ലാം മറന്ന് പരസ്പരം സ്നേഹം മാത്രം പങ്കിടുന്ന മനോഹര നിമിഷങ്ങളാണിത്. ഞാനും നിങ്ങളും കൂടിച്ചേരുന്ന ഈ നിമിഷം ഒരുപാട് നല്ല സന്ദേശങ്ങൾ പരത്തട്ടേയെന്ന് ഞാനാഗ്രഹിക്കുന്നു. മനുഷ്യന്റെ പരസ്പര സ്നേഹത്തിന്റേയും പരസ്പര വിശ്വാസത്തിന്റേയും നിമിഷങ്ങളായി ഇതുമാറട്ടെ. ഒന്നിന്റേയും അതിർവരമ്പുകളില്ലാതെ മനുഷ്യൻ പരസ്പരം സ്നേഹിക്കുന്ന നല്ല നാളുകൾ ഉണ്ടാകട്ടെ.കഴിഞ്ഞ 38 വർഷങ്ങളായി പല രൂപത്തിലും പല ഭാവത്തിലും എന്നെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്ന നിങ്ങളോട് എന്തുപറയാനാണ്? ഈ സ്നേഹം തന്നെയാണ് എനിക്കും തിരിച്ചുള്ളത്. പരസ്പം സ്നേഹിച്ച് ജീവിക്കുന്ന മനുഷ്യരാണ് ദീർഘകാലം ജീവിച്ചുപോകുന്നത്. നിങ്ങളുടെ എല്ലാ പ്രാർഥനകളും സഫലമാകട്ടെ. ജാതിമതഭേദമന്യേ ആയിരങ്ങളാണ് അദ്ദേഹത്തെ കാണുവാനും വാക്കുകൾ കേൾക്കുവാനുമായി എത്തിച്ചേർന്നത്. ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ ചടങ്ങിലേക്ക് ക്ഷണിച്ചപ്പോൾ ഈ മഹത്തായ ഉത്സവപരിപാടികളുടെ ഉദ്ഘാടകനാകാൻ അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നും. മതസൗഹാർദ്ദത്തിന്റെയും മാനവികതയുടെയും ഉത്സവമാണ് ആറ്റുകാൽ പൊങ്കാല എന്നും മമ്മൂട്ടി അഭിപ്രായപ്പെട്ടിരുന്നു.
Latest News
സ്നേഹിച്ച് ജീവിക്കേണ്ട കാലമാണിത്. ദൈവ സന്നിധിയിൽ നിന്ന് പ്രതിഫലം ലഭിക്കുന്നത് സ്നേഹം പരസ്പരം കൈമാറ്റം ചെയ്യുന്നവർക്ക് – മമ്മൂട്ടി
Related Articles
Latest News
മലയാള സിനിമയിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് അനസൂയ ഭരദ്വാജ്. മമ്മൂട്ടി, അമൽ നീരദ് ടീമിന്റെ മെഗാ പ്രോജക്ട് ഭീഷ്മ പർവതത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രമായി എത്തുന്നതിന്റെ ത്രില്ലിലാണ് താരം.യാത്ര എന്ന തെലുഗ്...
Latest News
അന്യഭാഷകളിൽ അഭിനയിക്കുമ്പോഴും അതാതിടങ്ങളിലെ പ്രേക്ഷകരുടേയും നിരൂപകരുടേയും ചലച്ചിത്ര പ്രവർത്തകരുടേയും മുക്തകണ്ഠമായ പ്രശംസ നേടിയെടുക്കുന്നതിൽ മമ്മൂട്ടിയോളം വിജയിച്ച മറ്റൊരു അഭിനേതാവില്ല. ഇക്കൊല്ലം പുറത്തിറങ്ങിയ ‘പേരൻപ്’, ‘യാത്ര’ എന്നീ ചിത്രങ്ങൾക്കും അവയിലെ മമ്മൂട്ടികഥാപാത്രങ്ങൾക്കും ലഭിച്ച സ്വീകാര്യത...
Reviews
സ്റ്റേജ്-ടിവി ഷോകളിലൂടെ മലയാളികളെ വർഷങ്ങളോളം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അനുഭവപരിചയവുമായി സിനിമാ സംവിധായകനായി അരങ്ങേറ്റം കുറിച്ചപ്പോഴും പ്രേക്ഷകരുടെ പൾസ് മനസ്സിലാക്കി വിജയം വരിച്ച രമേഷ് പിഷാരടി ഒരുക്കിയ രണ്ടാമത്തെ ചിത്രം ഗാന ഗന്ധർവനും...