മമ്മൂട്ടി നീണ്ട ഇടവേളക്ക് ശേഷം തമിഴകത്തിന് നൽകിയ ചിത്രമാണ് പേരൻപ്. റാം സംവിധാനം ചെയ്തിരിക്കുന്ന ചിത്രം നിറഞ്ഞ സദസ്സിൽ ലോകമെബാടും പ്രദർശനം തുടരുകയാണ്.ചിത്രം റിലീസ് ചെയ്ത് ഇതിനോടകം ഗംഭീര റിപോർട്ടുകൾ സ്വന്തമാക്കിയ ചിത്രം വിജയകരമായി 15ആം ദിവസത്തിലേക്ക് കടക്കുവാൻ ഒരുങ്ങുകായാണ്. ലോകമെമ്പാടും 500ൽ പരം സ്‌ക്രീനുകളിൽ ചിത്രം പ്രദർശനം തുടരുന്നുണ്ട്. കേരളത്തിൽ ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. വർക്കിംഗ് ദിവസങ്ങളിൽ പോലും മികച്ച കളക്ഷൻ ആണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. തലശ്ശേരിയിൽ ലിബർട്ടി ബഷീറിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്ക് സൗജന്യമായി പ്രത്യേക പ്രദർശനം നടത്തി. മമ്മൂട്ടിക്കൊപ്പം സാധനയും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രമാണ് പേരന്പ്. ശ്രീ രാജലക്ഷ്മി ഫിലിംസിന്റെ ബാനറിൽ പി എൽ തേനപ്പൻ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.!!
#Peranbu pic.twitter.com/pZKVD7bBvZ
— Mammootty (@mammukka) February 12, 2019
https://twitter.com/Director_Ram/status/1095516466839867393?s=19