ഇന്ന് വൈകുന്നേരം 5:30നാണ് സംപ്രേഷണം.
തിയേറ്ററുകളിൽ പ്രകമ്പനം സൃഷ്ടിച്ചു 100 കോടി ക്ലബ്ബിൽ ഇടം നേടിയ മമ്മൂട്ടിയുടെ ട്രിപ്പിൾ സ്ട്രോങ്ങ് മധുരരാജ ഇന്ന് നിങ്ങളുടെ സ്വീകരണ മുറിയിൽ എത്തുന്നു.
മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രമോഷനുമായി zee കേരളം മധുരരാജയുടെ വേൾഡ് വൈഡ് ചാനൽ പ്രീമിയർ ഷോ ആഘോഷമാക്കിയാണ് സംപ്രേഷണം ചെയ്യുന്നത്. വമ്പൻ പ്രമോഷാൻ നൽകിയാണ് തങ്ങളുടെ ആദ്യ ഓണാഘോഷങ്ങളുടെ ഹൈലൈറ്റായ മധുരരാജയുടെ പ്രീമിയർ ഷോയുടെ പരസ്യം zee കേരള നൽകിയത്.
ഇന്ന് വൈകുന്നേരം 5:30നാണ് ആദ്യ സംപ്രേഷണം. ഓണാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടാണ് zee കേരളം മധുരരാജെയുമായി എത്തുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയ്ക്കാണ് മധുരരാജെയുടെ സാറ്റലൈറ്റ് റൈറ്റ് സീ കേരളം സ്വന്തമാക്കിയത്. മധുരരാജ തിയേറ്ററുകളിൽ എത്തി 150 ദിവസങ്ങൾ പിന്നിട്ട ശേഷമാണ് ചാനലിൽ എത്തുന്നത് എന്നതും പ്രത്യേകതയാണ്.
ഉദയ കൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് ഒരുക്കിയ മധുരരാജ 2010-ൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ പോക്കിരി രാജയുടെ തുടർച്ചയായിരുന്നു.
വിഷു വെക്കേഷൻ സീസണിൽ എത്തിയ മദിരാരാജ സ്ത്രീകളും കുട്ടികളും യുവാക്കളും ഒരുപോലെ ആവേശത്തോടെ സ്വീകരിച്ചപ്പോൾ മലയാളത്തിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിമാറി.