സൗദിയിൽ ആദ്യമായി റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രം എന്ന നിലയ്ക്കും പ്രവാസി മലയാളികളും ആരാധകരും വൻ സ്വീകരണമാണ് ചിത്രത്തിന് നൽകുന്നത്. ദിവസേന നാലു പ്രദർശനങ്ങളാണ് ഉള്ളത്.
കേരളത്തിലും മറ്റു വിദേശ രാജ്യങ്ങളിലും ഒരു റിയലിസ്റ്റിക് സിനിമ നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ സ്വന്തമാക്കിയ ഖാലിദ് റഹ്‌മാൻ മമ്മൂട്ടി ടീമിന്റെ ഉണ്ട സൗദി അറേബിയയിലും ബോക്സ്ഓഫീസിൽ തരംഗമായി മാറുന്നു.
കഴിഞ്ഞ ദിവസമാണ് ഉണ്ട സൗദിയിൽ റിലീസ് ചെയ്തത്. സൗദിയിൽ ആദ്യമായി റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന് പ്രവാസികളായ മലയാളികൾ ആവേശകരമായ സ്വീകരണമാണ് നൽകുന്നത്. റിലീസ് കേന്ദ്രങ്ങളിൽ എല്ലാം നിറഞ്ഞ സദസ്സിൽ മുന്നേറുന്ന ഉണ്ട നാലു ഷോ വീതമാണ് പ്രമുഖ സ്‌ക്രീനുകളിൽ പ്രദർശിപ്പിക്കുന്നത്. അൽ ഖസ്ർ മാൾ, കിങ്‌ഡം സെന്റർ, റെഡ് സീ മാൾ, റിയാദ് പാർക്ക് എന്നിവിടങ്ങളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളസിനിമ റിയാദില്‍ രണ്ടുദിവസം തുടര്‍ച്ചയായി ഹൗസ് ഫുള്‍ തരംഗം സൃഷ്ടിച്ച് ചരിത്രമാവുന്നു.
സൗദിയിൽ എത്തുന്ന മമ്മൂട്ടിയുടെ ആദ്യ സിനിമ എന്ന നിലയിൽ ആരാധകരും ഏറെ ആവേശത്തോടെയാണ് ചിത്രത്തെ വരവേൽക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെ അനുകരിച്ചു സൗദി അറേബിയിലെ സീ ഫുഡ് കമ്പനിയിലെ മലയാളി ജീവനക്കാരും മമ്മൂട്ടി ആരാധകരുമായ പത്തോളം ചെറുപ്പക്കാർ കൂറ്റൻ കണ്ടെയിനർ തള്ളിപ്പിടിക്കുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു.

റിയാദ് പാർക്കിൽ കുടുംബ പ്രേക്ഷകരുടെ തിരക്ക്
സിനിമ പ്രദര്ശനത്തിനെത്തിയതോടെ ആരാധകരും ആവേശത്തിലാണ്. കുടുംബ സമേതമാണ് പലരും സിനിമ കാണാൻ എത്തുന്നത്. ബാച്ചിലേഴ്‌സിനും ഫാമിലിക്കും പ്രത്യേകം സ്ക്രീനുകൾ ആണുള്ളത്. സൗദി ബോക്സ്ഓഫീസിൽ ഉണ്ട വൻ നേട്ടമാകുമെന്നാണ് തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.