ദി ഗ്രേറ്റ് ഫാദർ എന്ന ബ്ലോക്ക്ബസ്റ്റർ മമ്മൂട്ടി ചിത്രത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രമാണ് മിഖായേൽ. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കോഴിക്കോട് പുരോഗമിക്കുകയാണ്. നിവിൻ പോളിക്കൊപ്പം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മഞ്ജിമ മോഹൻ ആണ് നായികയായി എത്തുന്നത്. അബ്രഹാമിന്റെ സന്തതികൾക്ക് ശേഷം ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മിഖായേൽ. നേരത്തെ ഹനീഫ് അദേനി ഭഗമായ രണ്ട് ചിത്രങ്ങളും 50 കോടിക്ക് മേലെ ബോക്സ് ഓഫീസിൽ പ്രകടനം കാഴ്ച വെച്ചിരുന്നു. രണ്ട് ചിത്രങ്ങൾ കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് ഹനീഫ് അദേനി.

Director Haneef Adeni – Mikhael Location
കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്. ക്യാമറ വിഷ്ണു പണിക്കർ നിർവഹിക്കുന്നു. നിവിൻ പോളിക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, കെ.പി.എസ്.സി ലളിത, ശാന്തി കൃഷ്ണ,സിദ്ദിഖ്, കലാഭവൻ ഷാജോൺ, അശോകൻ, സുദേവ് നായർ, ബൈജു, തമിഴ് നടന്മാരായ കിഷോർ, സമ്പത് രാജ്, ജെ.ഡി. ചക്രവർത്തി, ജയ പ്രകാശ് എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രം ക്രിസ്തുമസ് റിലീസ് ആയി തീയ്യറ്ററുകളിൽ എത്തിക്കാൻ ആണ് അണിയറ പ്രവർത്തകർ ശ്രമിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്കകം വരും എന്നാണ് പ്രതീക്ഷിക്കുന്നത്.
