Connect with us

Hi, what are you looking for?

Times Special

ഹനീഫ് അദേനി – നിവിൻ പോളി ചിത്രം മിഖായേലിൽ വൻ താര നിര.!!

[smartslider3 slider=15]
ദി ഗ്രേറ്റ്‌ ഫാദറിനു ശേഷം ഹനീഫ് അദേനി നിവിൻ പോളിയെ നായകനാക്കി ഒരുക്കുന്ന ചിത്രം മിഖായേൽ എത്തുന്നത് വൻ താര നിരയുമായി. നിവിൻ പോളി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഈ മാസം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുകയാണ്. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. തീയ്യറ്ററുകളിൽ ഗംഭീര വിജയം നേടി മുന്നേറുന്ന മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികളുടെ രചനയും ഹനീഫ് അദേനി തന്നെയാണ് നിർവഹിച്ചിരിക്കുന്നത്.

[smartslider3 slider=13]

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് മിഖായേൽ നിർമിക്കുന്നത്. 10 കോടിക്ക് മുകളിൽ ബഡ്ജറ്റ് പ്രതീക്ഷിക്കുന്ന ചിത്രം കേരളത്തിലും ആഫ്രിക്കയിലുമായാണ് ചിത്രീകരിക്കുക. നിവിൻ പോളിക്കൊപ്പം ഉണ്ണി മുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, സിദ്ധിഖ്, കലാഭവൻ ഷാജോൺ, അശോകൻ, സുദേവ് നായർ, തമിഴ് നടന്മാരായ കിഷോർ, സമ്പത് റാം, ജയ പ്രകാശ്, ജെ ഡി ചക്രവർത്തി, ഡാനിയൽ ബാലാജി എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. ഇവർക്ക് പുറമെ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ശാന്തി കൃഷ്ണയാണ്. ചിത്രം ഈ വർഷം തന്നെ തീയ്യറ്ററുകളിൽ എത്തിയേക്കും.!!

[smartslider3 slider=14]

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Exclusive

കോടികൾ വാരിക്കൂട്ടിയ ദി ഗ്രേറ്റ് ഫാദർ, അബ്രഹാമിന്റെ സന്തതികൾ എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി – ഹനീഫ് അദേനി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘അമീർ’. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ...

Latest News

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ബോബി-സഞ്ജയ്‌ കൂട്ടുകെട്ടാണ് ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്. 40 കോടി മുതൽ മുടക്കിൽ ഗോകുലം ഫിലിംസിന്റെ ബാനറിൽ...

© Copyright 2021 Mammootty Times | Designed & Managed by KP.A