Connect with us

Hi, what are you looking for?

Latest News

ഹൃദയം തൊട്ട് ‘പേരന്‍പ്’ സ്പെഷ്യൽ ഷോ

പെരിന്തൽമണ്ണ: ഭിന്നശേഷിക്കാർക്കായ് മമ്മുട്ടിയുടെ ഏറ്റവും പുതിയ സിനിമയായ ‘പേരൻപ്’ ചൊവ്വാഴ്ച്ച വൈകുന്നേരം 4 മണിക്ക് പെരിന്തൽമണ്ണ കാർണിവൽ സിനിമാസിൽ പ്രദർശനം നടത്തി.

പെരിന്തൽമണ്ണ ഇമേജ് മൊബൈൽസും, അങ്ങാടിപ്പുറം പാലിയേറ്റിവ് ക്ലിനിക്കും,സ്വാന്ത്വനം പെരിന്തൽമണ്ണ നഗരസഭയും, തിലകം ക്ലബ്ബ് തിരൂർക്കാടിന്റെയും സഹകരണത്തോടെ മമ്മുട്ടി ഫാൻസ്‌ പെരിന്തൽമണ്ണ യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് പ്രദർശനം ഒരുക്കിയത്. പെരിന്തൽമണ്ണയിലെയും പരിസരത്തെയും ഭിന്നശേഷിക്കാരായ ഇരുന്നൂറ്റി അൻപതോളം കുട്ടികളും മുതിർന്നവരുമാണ് പ്രദർശനത്തിൽ പങ്കെടുത്തത്

മുൻസിപ്പൽ ചെയർമാൻ സലീം, മനഴി ചാരിറ്റബിൾ ട്രസ്റ്റ്‌ അംഗം വി. രമേശൻ, സ്വാന്ത്വനം കോർഡിനേറ്റർ സലീം കിഴിശ്ശേരി, അങ്ങാടിപ്പുറം പഞ്ചായത്ത്‌ പാലിയേറ്റിവ് സെക്രട്ടറി നൗഷാദ് പുത്തനങ്ങാടി, പെരിന്തൽമണ്ണ ഫാൻസ്‌ യൂണിറ്റ് ഭാരവാഹികൾ, സംസ്ഥാന ജോയിന്റ് സെക്രട്ടറി കലാം, ജില്ലാ ട്രെഷറർ പ്രദീപ് എന്നിവർ അവരോടൊപ്പം സിനിമ കണ്ടു.

സാമൂഹ്യപ്രതിബദ്ധതയിലൂടെ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ മാതൃകാപരമാണെന്ന് മുൻസിപ്പൽ ചെയർമാൻ സലീം പറഞ്ഞു.

ഭിന്നശേഷിയായ മകളുടെയും അവളെ താലോലിക്കുന്ന അച്ഛന്റെയും അനുഭവങ്ങൾ കാണികളിൽ ഒരേസമയം സന്തോഷത്തിലേക്കും ചിരിയിലേക്കും കൊണ്ടുപോയി.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി തമിഴ് സംവിധായാകൻ റാം സംവിധാനം ചെയ്ത ചലച്ചിത്രമാണ് പേരൻപ്. സ്പാസ്റ്റിക്ക് പാരാലിസിസ് എന്ന സവിശേഷ മാനസിക ശാരീരിക അവസ്ഥ ബാധിച്ച ഒരു പെണ്‍കുട്ടിയുടെയും അച്ഛന്റെയും കഥയാണിത്.
റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ , ഷങ്കായ് ഫിലിം ഫെസ്റ്റിവൽ ചൈന എന്നീ മേളകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രമാണ് ‘പേരൻപ്’.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Related Articles

Star Chats

‘പേരന്പ്’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ആദ്യ ട്രാൻസ്ജെന്റ നായികയായ അഞ്ജലി അമീറിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പേരന്പ് എന്ന ചിത്രത്തിന് ശേഷമാണ് ഒരു ട്രാൻസ് വുമൺ എന്ന നിലയിൽ തന്റെ സ്വന്തം ഐഡന്റിറ്റിയിൽ...

Reviews

ഏറെ നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ‘പേരൻപ്’ എന്ന ചിത്രം കാണാൻ കഴിഞ്ഞു. ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ എന്നെ പോലെ തന്നെ ചലച്ചിത്രലോകം ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന മമ്മൂട്ടി...

Latest News

വിദേശ മേളകളിൽ അടക്കം പ്രേക്ഷകരുടേയും നിരൂപകരുടേയും മുക്തകണ്oമായ പ്രശംസ പിടിച്ചു പറ്റിയ പേരൻപ് ഫെബ്രുവരിയിൽ ലോകമെമ്പാടും പ്രദർശനത്തിനെത്തുന്നു. മലയാളത്തിന്റെ മഹാനടൻ അമുദൻ എന്ന കഥാപാത്രമായെത്തുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പാണ് പ്രദർശനത്തിനെത്തുക. റാം സംവിധാനം...

Latest News

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയതാരം, മെഗാസ്റ്റാർ മമ്മൂട്ടി അഭിനയിക്കുന്ന തമിഴ് ചിത്രമായ പേരൻപ് ആഗസ്റ്റ് ആദ്യ വാരം രണ്ട് ഭാഷകളിലായി പ്രദർശനത്തിനെത്തും. ദേശീയ അവാർഡ് ജേതാവായ റാം ആണ് പേരൻപ്...

© Copyright 2021 Mammootty Times | Designed & Managed by KP.A