Connect with us

Hi, what are you looking for?

Latest News

‘ജോൺ എബ്രഹാം പാലക്കലി’ന് സംഘട്ടനം ഒരുക്കാൻ സുപ്രീം സുന്ദർ

ജോൺ എബ്രഹാം പാലക്കൽ, ആഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശൻ നിർമ്മിച്ച് ശങ്കർ രാമകൃഷ്ണൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ‘പതിനെട്ടാം പടി’യിലെ മെഗാസ്റ്റാറിന്റെ കിടിലൻ കഥാപാത്രം. ലുക്കിലും ഗെറ്റപ്പിലും വ്യത്യസ്തമായ മേക്കോവറുമായി മമ്മൂട്ടി എത്തുന്ന ‘ജോൺ എബ്രഹാം പാലക്കലി’ന് സംഘട്ടനം ഒരുക്കാൻ അമൽ നീരദിന്റെ ‘വരത്തന്’ ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സുപ്രീം സുന്ദർ എത്തുന്നു. മമ്മൂട്ടിയുടെ കിടിലം സംഘട്ടന രംഗം ഈ ചിത്രത്തിൽ കാണാം.

മാർച്ച്‌ 16-ന് മമ്മൂട്ടി ‘പതിനെട്ടാം പടി’യുടെ സെക്കൻഡ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. ‘ഉണ്ട’യുടെ വയനാട് ഷെഡ്യൂൾ പൂർത്തിയാക്കിയ മമ്മൂട്ടി കുറച്ചു ദിവസം ചൈനയിലും ദുബൈയിലും ചെലവഴിച്ച ശേഷമാണ് വീണ്ടും ക്യാമറക്കു മുൻപിലെത്തുന്നത്. താടി വളർത്തിയ പുതിയ ലുക്കിലാണ് താരം നാട്ടിൽ എത്തുക. ‘മാമാങ്ക’ത്തിന്റെ പുതിയ ഷെഡ്യൂളിലും ‘പതിനെട്ടാം പടി’യിലും താടി വച്ചാണ് താരം പ്രത്യക്ഷപ്പെടുന്നത്. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, ആര്യ, ടോവിനോ തോമസ് തുടങ്ങിയ വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

Latest News

ഒരേ സമയം വാണിജ്യ സിനിമകളുടേയും കലാമേന്മയുള്ള ചിത്രങ്ങളുടേയും ഭാഗമായി വ്യത്യസ്ത കഥാപാത്രങ്ങളുമായി നിറഞ്ഞു നിന്ന, വമ്പൻ ബ്ലോക് ഓഫീസ് ഹിറ്റുകൾ നേടിയ വർഷമായിരുന്നു മമ്മൂട്ടിയ്ക്ക് 2022 . പുതു വർഷത്തിൽ മമ്മൂട്ടിയുടെ ആദ്യ...

Features

മൈക്കിളപ്പനായി മെഗാസ്റ്റാർ കളം നിറഞ്ഞാടിയപ്പോൾ മമ്മൂട്ടിയുടെ ബോക്സ് ഓഫീസ് പവർ ഒരിക്കൽ കൂടി ദൃശ്യമായി. തന്റെ കരിയറിലെ എല്ലാ ഘട്ടങ്ങളിലും വമ്പൻ വാണിജ്യ വിജയങ്ങൾക്കൊപ്പം സഞ്ചരിച്ചിട്ടുള്ള മമ്മൂട്ടിയുടെ മറ്റൊരു മെഗാ ഹിറ്റായി മാറി...

Latest News

അനുകരണ കലയിൽ അഗ്രഗണ്യനായ കോട്ടയം നസീർ, നടൻ എന്ന നിലയിലും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്. ചിത്രകാരൻ എന്ന നിലയിലും ഏറെ ശ്രദ്ധേയനായ കോട്ടയം നസീറിന്റെ Kottayam Nazeer Art Studio എന്ന യു...

Film News

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ എഴുപതാം പിറന്നാൾ വലിയ ആഘോഷമായി മാറിയതിന് സാംസ്ക്കാരിക കേരളം സാക്ഷ്യം വഹിച്ചു. ആരാധകരും, സിനിമാ പ്രേമികളും, രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിലെ പ്രമുഖരുമൊക്കെ മമ്മൂട്ടിക്ക് ഹൃദ്യമായ ജന്മദിനാശംസകൾ നേർന്നു....